തറവാട്ട് വീട്ടിൽ നിന്ന് ബാലനെയും കുടുംബത്തെയും ഇറക്കിവിട്ട് ഭദ്രന്റെ മക്കൾ 😱😱😱സാന്ത്വനത്തിൽ ഇനി അങ്കം

ബാലേട്ടൻ ആരാണെന്ന് അമ്പാട്ടുതറക്കാർ അറിയാൻ പോകുന്നേ ഉള്ളൂ. അതെ, ഇനി യുദ്ധം കൊടുംപിരി കൊള്ളുന്ന സമയമാണ്. തറവാട്ട് വീട് പൂട്ടി താക്കോൽ എടുത്തു കൊണ്ടുപോയാൽ എല്ലാവരും മിണ്ടാതെയങ്ങ് ഇറങ്ങിപ്പോകുമെന്ന് കരുതിയെങ്കിൽ ഭദ്രനും മക്കൾക്കും തെറ്റി. നിങ്ങൾ കളിക്കുന്നത് ആരോടാണെന്ന് ഒന്നുകൂടി പഠിച്ചിട്ട് വരേണ്ടിയിരിക്കുന്നു. ‘പരാക്രമം സ്ത്രീകളുടെ അടുത്ത് വേണ്ടെന്ന്’ ഭദ്രന്റെ മക്കളെ ഒന്നുകൂടി ഓർമിപ്പിക്കാം.

കാരണം സാന്ത്വനം കുടുംബത്തിലെ ആരുടെയെങ്കിലും മനസൊന്ന് വേദനിച്ചാൽ ഈ ചേട്ടനും അനിയന്മാരും ഇറങ്ങിയിരിക്കും കളത്തിലേക്ക്. അത്‌ ഒരു ഒന്നൊന്നര വരവുമായിരിക്കും. തറവാട്ട് വീട് പൂട്ടി താഴും താക്കോലുമായി പോയെന്ന് കരുതി പേടിച്ചു വിരണ്ടോടാൻ ഇത് നിങ്ങൾ ഉദ്ദേശിച്ച ടീമേ അല്ല. ബാലനും ഹരിയും ദേഷ്യത്തിന്റെ കൊടുമുടിയിലാണ്. ഇനിയെന്തും സംഭവിക്കാം. ഇക്കൂട്ടത്തിലേക്ക് ശിവനും കൂടിയെത്തിയാൽ പിന്നെ പറയുകയും വേണ്ട. പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമിടയിൽ ഒരു പ്രണയം പൂത്തുതളിർത്തുതുടങ്ങുന്നതിന്റെ സൂചനയും പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. കണ്ണന്റെ രാധയായി അച്ചു രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

ശിവന്റെയും അഞ്ജലിയുടെയും പ്രണയം വിവാഹത്തിന് ശേഷമുള്ള മധുരകരമായ കാഴ്ച്ചകളായിരുന്നെങ്കിൽ വിവാഹത്തിന് മുൻപുള്ള റിയലിസ്റ്റിക്ക് പ്രണയം കാണാൻ പ്രേക്ഷകർ ഇനി തയ്യാറെടുത്തോളൂ. കണ്ണന് ഒരു നായിക കൂടി എത്തുന്നതോടെ സാന്ത്വനം പരമ്പര പൂർണ്ണമായും ഒരു പുതിയ ട്രാക്കിലേക്ക് മാറുകയാണ്. സിന്ധു വർമ്മ, പ്രമോദ് മണി തുടങ്ങിയ അഭിനേതാക്കൾ കൂടി ഇപ്പോൾ പരമ്പരയിൽ ജോയിൻ ചെയ്തിട്ടുണ്ട്.അതേസമയം പുതിയ കഥാസന്ദർഭങ്ങളിലേക്ക് കടന്നെങ്കിലും ഇപ്പോഴും ശിവാഞ്‌ജലി സീനുകൾ കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് പരമ്പരക്കുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. പരമ്പരയിൽ പുതിയ കഥാപാത്രമായ അച്ചുവായി എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയ ഫെയിം മഞ്ജുഷ മാർട്ടിനാണ്.

Comments are closed.