പത്തൊൻപതാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാതെ ബാലൻ…!! കണ്ണനും അച്ചുവും ബാലന്റെ മുന്നിൽ വിചാരണ ചെയ്യപ്പെടുമ്പോൾ…!! അച്ചുവും കണ്ണനും തമ്മിൽ പിരിയുമോ..?? | santhwanam latest today episode march 9 malayalam

santhwanam latest today episode march 9 malayalam : സാന്ത്വനത്തിൽ പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില രംഗങ്ങൾ കടന്നുവന്നിരിക്കുകയാണ്. അച്ചുവും കണ്ണനും തമ്മിലുള്ള പ്രണയത്തിന് എതിര് നിൽക്കുകയാണ് ബാലൻ. അവരുടെ സൗഹൃദം ഒരു പ്രണയമായി മാറാൻ നമ്മളാരും വളം വെച്ച് കൊടുക്കരുതെന്ന് ബാലൻ ദേവിയോട് എടുത്തുപറയുകയാണ്. കണ്ണൻ അച്ചുവിനെയും പുറകിലിരുത്തി ടൂവീലറിൽ സാന്ത്വനം വീട്ടിലേക്ക് വരുകയാണ്. ആദ്യമാത്രയിൽ എല്ലാവർക്കും സന്തോഷം തന്നെയാണ്.

ദേവിയും അഞ്ജുവും ആ സന്തോഷം പങ്കുവെക്കുന്നുണ്ട്. എന്നാൽ പിന്നാലെ കണ്ണനെ ചോദ്യം ചെയ്യുന്നുണ്ട് ഹരി. അതിനുശേഷമാണ് ബാലൻറെ വക നിർദ്ദേശം അച്ചുവിന് ലഭിക്കുന്നത്. നിന്നിലുള്ള വീട്ടുകാരുടെ വിശ്വാസം നീയായി നശിപ്പിക്കരുത് എന്നാണ് ബാലൻ പറയുന്നത്. ഇതിനെതിരെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയില്ലേ ബാലന് എന്നാണ് ചിലരൊക്കെ ചോദിക്കുന്നത്.

santhwanam latest today episode march 9 malayalam

എന്തിനാണ് ഇത്തരത്തിൽ സദാചാര ചിന്താഗതികൾ വെച്ചുപുലർത്തുന്നത് എന്നും ബാലനോട് പ്രേക്ഷകർ ചോദിച്ചുപോകുന്നു. ടെലിവിഷൻ റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ശിവാഞ്‌ജലി പ്രണയജോഡി ഏറെ ആരാധകരെ സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനു പിന്നാലെ ഇപ്പോഴിതാ അച്ചുവും കണ്ണനും തമ്മിലുള്ള പ്രണയം പറഞ്ഞുകൊണ്ട് സാന്ത്വനം പുതിയൊരു തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അതിനിടയിലാണ് ബാലൻറെ ഇത്തരത്തിലുള്ള കനത്ത നിലപാടുകൾ പുറത്തുവരുന്നത്.

santhwanam latest today episode march 9 malayalam

എന്ത് തന്നെയാണെങ്കിലും പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾക്കായ്. നടി ചിപ്പി നിർമ്മിക്കുന്ന പരമ്പര സാന്ത്വനം യുവാക്കളെ പോലും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തുന്ന പരമ്പരയാണ്. കണ്ണീർ പരമ്പര എന്ന ലേബലല്ല സാന്ത്വനത്തിനുള്ളത്. കുടുംബവിഷയങ്ങൾ ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്ന മറ്റൊരു പരമ്പര ഇല്ലെന്ന് തന്നെ പറയാം. നിലവിൽ റേറ്റിങ് ചാർട്ടിൽ വിപ്ലവം തീർത്ത പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര.