ഹരിയോട് കണക്കുകൾ തീർക്കാൻ ഒരുങ്ങി രാജേശ്വരി …!! സാന്ത്വനത്തിന് ഇനി ഇവർ ഒരു ഭീഷണിയോ..?? അഞ്ജലിയുടെ പ്ലാൻ വിജയിക്കുമോ..?? അപ്പുവിനും ഹരിക്കും ചുവടുകൾ പിഴക്കുന്നു..!! | santhwanam latest weekly promo 13 march malayalam

santhwanam latest weekly promo 13 march malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിൽ ഇപ്പോൾ ഒരു ബിസിനസ് കഥയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. നാല് പേർ, രണ്ട് ലക്ഷ്യങ്ങൾ. അഞ്ജലിയുടെ ആഗ്രഹങ്ങൾക്കൊപ്പം ശിവൻ കൂട്ടായി നിൽക്കുകയാണ്. എന്നാൽ അപ്പുവും ഹരിയും വീണ്ടും അകലുകയാണ്. അപ്പുവിന്റെ ഗർഭപരിചരണവും പ്രസവവും സാന്ത്വനം വീട്ടിൽ തന്നെ മതിയെന്ന തീരുമാനം കഴിഞ്ഞ ദിവസം ലക്ഷ്മിയമ്മ എല്ലാവരെയും അറിയിച്ചിരുന്നു.

ഇത് അപ്പുവിന് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. തമ്പിയും കുടുംബവും അപ്പുവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം രാജേശ്വരി വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്. തനിക്ക് അജ്ഞാതസന്ദേശങ്ങൾ തന്ന അജിത്തിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ രാജേശ്വരിയും തമ്പിയും. ബാലന്റെയും ഹരിയുടെയും മുൻപിൽ വട്ടത്തിൽ വണ്ടി നിർത്തി രാജേശ്വരി പ്രത്യക്ഷപ്പെടുന്നുണ്ട്. സാന്ത്വനം വീട്ടിന് വീണ്ടും ഭീഷണിയാവുകയാണ് രാജേശ്വരി. എന്നാൽ ഇനി പഴയ പോലെയൊന്നും കുലുങ്ങുന്ന കൂട്ടത്തിലല്ല സാന്ത്വനം കുടുംബം.

santhwanam-latest-weekly-promo-13-march-malayalam

ചെറുക്കേണ്ടതെല്ലാം എങ്ങനെ ചെറുക്കണമെന്ന് ഇവർക്ക് നന്നായി അറിയാം. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ച് നാളുകളായി റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് പോയിരുന്ന പരമ്പര ഇപ്പോൾ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ് പരമ്പര പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴ് കഥയിൽ നിന്നും അൽപ്പം വേറിട്ട രീതിയിൽ തന്നെയാണ് സാന്ത്വനത്തിന്റെ മുന്നോട്ടുപോക്ക്.

ചിപ്പി രഞ്ജിത്ത്, രാജീവ്‌ പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ്, അപ്സര, ബിജേഷ് അവനൂർ, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ, രോഹിത്, സീനത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവാഞ്‌ജലി ജോഡിക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജിനും ഗോപികക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇവർ ഒരുമിച്ചെത്തുന്ന പരിപാടികൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.

santhwanam-latest-weekly-promo-13-march-malayalam