ശിവന്റെ മനസ് തിരിച്ചറിഞ്ഞ് അഞ്ജലി🥰🥰🥰സാന്ത്വനം വീണ്ടും ഉഷാറാവുന്നു;.ബാലനും ദേവിയും സാന്ത്വനം വിടുന്നില്ല?? സന്തോഷത്തിൽ പ്രേക്ഷകരും

അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം സാന്ത്വനം പ്രേക്ഷകർക്ക് ആശ്വാസം പകരുന്ന ഒരു പ്രോമോ വീഡിയോ എത്തിയിരിക്കുകയാണ്. ശിവനും അഞ്ജലിയും ഒന്നിക്കുന്ന സ്‌നേഹനിർഭരമായ നിമിഷങ്ങളുടെ ഒരു പ്രോമോ. ബാലേട്ടനും ദേവിയേടത്തിയും കാരണമാണ് നമ്മൾ ഇത്രയേറെ അടുത്തതെന്നും നമ്മളെ കോർത്തിണക്കിയതിൽ അവരാണ് മുന്നിൽ നിന്നതെന്നുമാണ് അഞ്ജലി പറയുന്നത്.

ആ ബാലേട്ടനും ദേവിയേടത്തിയുമില്ലാത്ത ഒരു സാന്ത്വനം വീട് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്ന് അഞ്ചു പറയുമ്പോൾ പ്രണയത്തിന്റെ മറ്റൊരു സുരഭിലനിമിഷം അവിടെ നിറയുകയായി. ശിവേട്ടന്റെ മാറിലേക്ക് ചാഞ്ഞുകിടക്കുന്ന അഞ്ജലിയെ കാണിച്ചുകൊണ്ടുള്ള പുതിയ പ്രോമോ വീഡിയോ സത്യം പറഞ്ഞാൽ സാന്ത്വനം ആരാധകർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു എന്ന് പറയാം. കഴിഞ്ഞ കുറെ എപ്പിസോഡുകളായി സാന്ത്വനത്തിൽ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത് സങ്കടക്കാഴ്ചകൾ മാത്രമാണ്.

പരമ്പര സ്ഥിരമായി ടീവിയിൽ കണ്ടുകൊണ്ടിരുന്ന പലർക്കും അത്തരം ശോകകാഴ്ചകൾ മടുപ്പുളവാക്കിയിരുന്നു. ആ ഒരു സാഹചര്യത്തിലാണ് ശിവാഞ്ജലി പ്രണയത്തിന്റെ നറുനിമിഷങ്ങൾ കാണിച്ച് പ്രേക്ഷകരെ വീണ്ടും സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്. ഒടുവിൽ ബാലനും ദേവിയും പുനചിന്തയ്‌ക്കൊരുങ്ങുന്നതും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. നമ്മളാണ് അനിയന്മാരുടെ ജീവിതത്തിലെ സന്തോഷം .

നമ്മൾ പോയാൽ അവരുടെ ജീവിതത്തിലെ സന്തോഷം കെടുക തന്നെ ചെയ്യും എന്നാണ് ബാലൻ ദേവിയോട് പറയുന്നത്. സാന്ത്വനം വീട്ടിൽ ഒരു പ്രശ്‌നം വെക്കൽ നടക്കുന്നതും കാണാം. ഹരി സങ്കടപ്പെടേണ്ട എന്നും സന്താനലബ്ധി ഉണ്ടാവുക തന്നെ ചെയ്യും എന്നുമാണ് ജ്യോത്സൻ പറയുന്നത്. നിലവിലെ പ്രശ്‍നങ്ങൾക്ക് അദ്ദേഹം പരിഹാരവും നിർദ്ദേശിക്കുന്നുണ്ട്. എന്തായാലും ബാലനും ദേവിയും സാന്ത്വനം വിടില്ല എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകരും. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. ശിവഞ്ചാലിമാർ പുതിയൊരു ട്രിപ്പ് പോകുന്നതോടെ ഇപ്പോഴുള്ള എല്ലാ പ്രശ്‍നങ്ങളും സാന്ത്വനത്തിന് മാറിക്കിട്ടും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Comments are closed.