“എന്റെ ഹീറോ നിങ്ങളല്ലേ…” ശിവേട്ടനെ നോക്കി അഞ്ജുവിന്റെ മാസ് ഡയലോഗ്😍😍ബാലനെ നേരിടാൻ പോലീസിനെ നിയോഗിച്ച് ഭദ്രൻ

“എന്റെ ഹീറോ നിങ്ങളല്ലേ..” അഞ്ജുവിന്റെ ആ ചോദ്യം പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമായിട്ടുണ്ട്. അല്ലെങ്കിലും ശിവാഞ്ജലി പ്രണയരംഗങ്ങൾ എല്ലാം തന്നെ ഏറെ കൗതുകത്തോടെയും ഇഷ്ടത്തോടെയുമാണ് പ്രേക്ഷകർ കാണാറുള്ളത്. കാർ യാത്രക്കിടയിൽ പിൻസീറ്റിലിരിക്കവേ അൽപ്പം റൊമാൻസിലായിരുന്നു ശിവനും അഞ്ജുവും.

ശിവന്റെ കൈകളിലേക്ക് തന്റെ കൈകൾ ചേർത്തുപിടിക്കുകയായിരുന്നു അഞ്ജു. ഉടൻ തന്നെ കാർ ബ്രേക്ക് ഡൗൺ ആയി. പിന്നെ ഇരുവരും ഒരുമിച്ച് കാർ തള്ളലായി. “നമുക്കൊരു കാർ എടുത്താലോ?’ എന്ന് അഞ്ജു ചോദിക്കുന്നുണ്ട്. കാർ മാത്രം പോരല്ലോ, പെട്രോളോ ഡീസലോ അടിച്ചുകൊടുക്കാൻ കാശ് കൂടി വേണം എന്നതായിരുന്നു ശിവേട്ടന്റെ മറുപടി. എന്നാൽ പിന്നെ ഒരു കുതിരവണ്ടി തന്നെയാകും നല്ലതെന്ന് അഞ്ജു. കുതിരവണ്ടിയൊക്കെ സിനിമയിലെ ഹീറോയുടെ കാര്യത്തിൽ മാത്രമേ ചിന്തിക്കാൻ പറ്റൂ എന്നായി ശിവന്റെ മറുപടി. അപ്പോഴാണ് അഞ്ജുവിന്റെ മാസ് ഡയലോഗ്..”എന്റെ ഹീറോ നിങ്ങളല്ലേ..”. എന്തായാലും സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ ശിവാഞ്ജലിമാരുടെ റൊമാൻസ് സീൻ കൊണ്ട് നിറഞ്ഞുനിൽക്കുകയാണ്.

ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും പരമ്പര ഒന്നാം സ്ഥാനത്ത് തന്നെ. ശിവാഞ്ജലി പ്രണയം തന്നെയാണ് പരമ്പരയുടെ മെയിൻ ഹൈലൈറ്റ്. ശിവേട്ടനേക്കാൾ കൂടുതൽ റൊമാൻസിന്റെ കാര്യത്തിൽ സ്മാർട്ട് അഞ്ജു തന്നെ ആണെന്നാണ് പ്രേക്ഷകർ പോലും പറയുന്നത്. ഒരു ഭാഗത്ത് ശിവാഞ്ജലി പ്രണയം അടിച്ചുപൊളിക്കുമ്പോൾ മറുഭാഗത്ത് തറവാട്ട് പ്രശ്നങ്ങളാണ് കൂടുതൽ ശക്തമാകുന്നത്.

ബാലനെ നേരിടാൻ പോലീസിന്റെ സഹായം തേടുകയാണ് ഭദ്രൻ. ബാലനും കുടുംബവും സ്ഥിരതാമസത്തിനായി തറവാട്ടിൽ എത്തിയതാണോ എന്ന തരത്തിലുള്ള സംശയങ്ങളൊക്കെയാണ് ഭദ്രനെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും ഏറെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സാന്ത്വനം ഇപ്പോൾ മുന്നേറുന്നത്. ഓരോ എപ്പിസോഡിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ് പതിവ്.

Comments are closed.