പാലുകുടി നിർത്തി കണ്ണൻ!! അനുരാഗത്തിൽ മുങ്ങി ശിവാഞ്‌ജലി : ദേവിയുടെ പ്രണയ കഥ കേട്ടോ

അങ്ങനെ കണ്ണന്റെ പാലുകുടി അവസാനിച്ചു!!! അച്ചു പറഞ്ഞാൽ പിന്നെ കേൾക്കാതിരിക്കാൻ പറ്റുമോ നമ്മുടെ കണ്ണന്… പാലുകുടിക്കുന്നതിന്റെ പേരിൽ അച്ചു കണ്ണനെ കളിയാക്കിയിരുന്നു. എന്നാൽ ഇനിയതുണ്ടാകില്ല. സാന്ത്വനം വീട്ടിൽ തിരിച്ചെത്തിയിട്ടും കണ്ണന്റെ മനസ് അച്ചുവിന്റെ കൂടെ തന്നെയാണ്. ദേവിയോട് പ്രണയത്തെക്കുറിച്ച് അല്പം ഗൗരവത്തോടെ സംസാരിക്കുകയാണ് കണ്ണൻ. ഏടത്തിക്ക് പ്രണയം ഉണ്ടായിരുന്നോ എന്ന് കണ്ണൻ.

ഉണ്ടായിരുന്നെന്ന് ദേവി. ഇത് കേട്ട് അതിശയത്തോടെ ഞെട്ടുകയാണ് കണ്ണൻ. ആരോടായിരുന്നു പ്രണയം എന്ന് ചോദിക്കുമ്പോൾ ബാലേട്ടൻ എന്നുത്തരം. സാന്ത്വനം പരമ്പരയിൽ വീണ്ടും പ്രണയമഴ പെയ്യുകയാണ്. ശിവനും അഞ്ജുവും കൂടുതൽ അനുരാഗലോലിതർ ആവുകയാണ്. പ്രണയം ശിവന് ഇന്ന് തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വികാരമാവുകയാണ്. അഞ്‌ജലിയെ തന്നോട് ചേർത്തുപിടിക്കുകയാണ് ശിവേട്ടൻ.

ഇതിനിടയിൽ ശിവേട്ടനോട് പഠിക്കാൻ പോകുന്ന കാര്യം പറയുകയാണ് അഞ്ജു. എന്നാൽ അത്‌ പറയുമ്പോൾ ശിവന് ഭ്രാന്ത് പിടിക്കുന്നുണ്ട്. ഇതിന്റെ മറുപടി നേരത്തെ തന്നെ പറഞ്ഞതല്ലേ എന്നാണ് മറുചോദ്യം. എന്തായാലും അതിന് ശേഷം ശിവാഞ്‌ജലിമാരുടെ ഒരു ക്യൂട്ട് പ്രണയരംഗം തന്നെ നമുക്ക് കാണാനും കഴിയും. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ശിവാഞ്‌ജലി പ്രണയം.

അങ്ങോടും ഇങ്ങോടും വഴക്കിട്ട് തുടങ്ങി, പിന്നീട് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന പ്രണയനിമിഷങ്ങളിലേക്കാണ് കഥ കടന്നുചെന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് ഈ പരമ്പര. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, ഗോപിക, സജിൻ, രക്ഷ, ഗിരീഷ്, അച്ചു, മഞ്ജുഷ തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു. റേറ്റിങ്ങിൽ തുടക്കം മുതൽ ഒന്നാം സ്ഥാനത്താണ് പരമ്പര സാന്ത്വനം.

Comments are closed.