ലൊക്കേഷനിൽ മരത്തിൽ തൂങ്ങികയറി ബാലേട്ടൻ 😱റീൽസുമായി മറ്റുള്ള താരങ്ങൾ (കാണാം വീഡിയോ )

മലയാള മിനിസ്‌ക്രീനിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചരിത്രം സൃഷ്ടിച്ച പരമ്പരയാണ് സാന്ത്വനം. വലിയ അളവിൽ ആരാധകരെ സൃഷ്ടിച്ച സാന്ത്വനം കുടുംബത്തിലെ ഓരോ അംഗത്തിനും മലയാളി പ്രേക്ഷകർക്കിടയിൽ ഫാൻസുണ്ട്. അത്യന്തം നാടകീയമായ ചില എപ്പിസോഡുകളിൽ കൂടി ഇപ്പോൾ കടന്ന് പോകുന്ന സാന്ത്വനം വീട്ടിലെ ഐക്യം തകർക്കാൻ എതിരാളികൾ തയ്യാറാക്കുന്ന തന്ത്രങ്ങൾ നമുക്ക് ഇപ്പോൾ പുരോഗമിക്കുന്ന എപ്പിസോഡുകളിൽ കാണാൻ സാധിക്കും.

അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറുന്നത് സാന്ത്വനത്തിലെ തന്നെ സൂപ്പർ താരങ്ങൾ ചില രസകരമായ സംഭവങ്ങൾ ഉൾപെടുത്തിയ ഒരു വീഡിയോ ആണ്. എല്ലാവരും അത്യന്തം ആകാംക്ഷയോടെ ഓരോ എപ്പിസോഡും കാണുമ്പോൾ അവിടെ കളി ചിരികളോടെ എല്ലാം സന്തോഷമാക്കി മാറ്റുകയാണ് താരങ്ങൾ എല്ലാം.

മരത്തിൽ കയറാൻ വളരെ അധികം ശ്രമങ്ങൾ നടത്തുന്ന ബാലേട്ടനെയും കൂടാതെ രസകരമായ റീൽസ് അവതരിപ്പിക്കുന്ന മറ്റ് താരങ്ങളെയും നമുക്ക് ഈ ഒരു വീഡിയോയിൽ കാണാൻ സാധിക്കും. കൂടാതെ താരങ്ങൾ ചിലർ വളരെ രസകരമായി സിനിമ സീനുകൾ റീക്രിയേറ്റ് ചെയ്യുന്നതും നമുക്ക് ഈ ഒരു രസകരമായ ലൊക്കേഷൻ വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

അതേസമയം തമിഴിൽ ഹിറ്റായി തുടരുന്ന പാന്ധ്യൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് ആണ് പരമ്പരയുടെ നിർമ്മാതാവ്. പരമ്പരയിലെ മുഖ്യകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നത് ചിപ്പി തന്നെയാണ്. ചിപ്പിയെ കൂടാതെ ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, രാജീവ് പരമേശ്വരൻ, അച്ചു, സജിൻ, ഗോപിക, അപ്സര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റേറ്റിങ്ങിലും മുൻപന്തിയിലാണ് പരമ്പര. പരമ്പരയിലെ താരങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകളുമുണ്ട്. ശിവനും അഞ്ജലിയുമായെത്തുന്ന സജിനും ഗോപികയും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്.

Comments are closed.