സായു കുട്ടിക്ക് പിറന്നാൾ സർപ്രൈസുമായി സിത്താര!! മകൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് താരം.!!

മലയാളത്തിന്റെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായിക ആയി തിളങ്ങിയ സിത്താര കൃഷ്ണകുമാറിനെ ഇഷ്ടമില്ലാത്ത സംഗീതാസ്വാദകർ ഉണ്ടാകില്ല. സിത്താരയെ പോലെത്തന്നെ മകൾ സാവൻ ഋതു എന്ന സായുവിനേയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സായു പലതവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര. തന്റെ പുതിയ വിശേഷങ്ങളും മകളുടെ ക്യൂട്ട് ചിത്രങ്ങളും വീഡിയോകളും സിത്താര ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകൾ സായുവിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

മകൾ പിറന്നാൾ ആശംസകൾ നേർന്ന് മകളെ കൊഞ്ചിക്കുന്ന വീഡിയോ സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാവരേയും സ്‍നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും എന്നാണ് സിത്താര മകളോട് പറയുന്നത്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സാവൻ ഋതു എന്നാണ് മകളുടെ യഥാർത്ഥ പേര്. അമ്മയെപ്പോലെ മോളും ഒരു കുട്ടി ഗായികയാണ്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടുന്ന സായുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിത്താരയെ സായു പാട്ടു പഠിപ്പിക്കുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Comments are closed.