മൂത്തവർക്ക് ശാസനയുമായി കുട്ടി താരം :പാറുക്കുട്ടി പുത്തൻ അതിഥിയെ കാണാനെത്തിയ പാറുക്കുട്ടിയും ലച്ചുവും

ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ജൂഹി റുസ്തഗിയും ബേബി അമേയയും യഥാർഥ പേരിനേക്കാൾ ഇവർ പ്രേക്ഷകരുടെ ഇടയിൽ നീലുവിന്റേയും ബാലുവിന്റയും മക്കളായ ലച്ചുവും പാറുക്കുട്ടിയുമാണ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരക്ക് ആരാധകർ എറെയാണ്. ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ ഹൃദയം ഇത്രയധികം കീഴടക്കിയത്. ഉപ്പും മുളകും അവസാനിച്ചിട്ട്

എരിവും പുളിയും എന്ന പേരിൽ സീ കേരളത്തിൽ പരമ്പര തുടങ്ങിയപ്പോഴും താരങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിലും മനസ്സിലും ഉണ്ടായിരുന്ന സ്ഥാനത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ലെച്ചുവിനും പാറുക്കുട്ടിക്കും ആരാധകരേറെയാണ് ഫാൻസ് ക്ലബ് വരെയുള്ള മിനിസ്‌ക്രീൻ താരങ്ങളാണിവർ. ഇടയ്ക്കിടയ്ക്ക് ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കുന്ന താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ ആരാധകരുമായി

പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഇവരുടെ ഒരു വീഡിയോയാണ്. ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ഒരു ചെടിയിൽ കൂടുകൂട്ടിയിരിക്കുന്ന പുത്തൻ അതിഥിയെ കാണാൻ വരുന്ന പാറുക്കുട്ടിയുടെ രസകരമായ വർത്തമാനവും ബാക്കി ഉള്ളവരെ ശാസിക്കുന്നതുമായ വീഡിയോ ആണ്. ചെടിയുടെ ഇടയിൽ കൂടുകൂട്ടി അതിനുള്ളിൽ ഉള്ള കുഞ്ഞി കിളികളെ കാണാൻ ശ്രമിക്കുന്ന ലച്ചുവിനെയും വീഡിയോയിൽ കാണാം.

പൊക്കം ഇല്ലാത്തതുകൊണ്ട് കിളികളെ കാണാൻ പറ്റുന്നില്ല എന്ന് വിഷമം പറയുന്ന ലച്ചുവിനോട് മാറിനിക്ക് അതിനെ ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞു കുഞ്ഞനുജത്തി ആയ പാറുകുട്ടി ശാസിക്കുന്നുണ്ട്. എന്നിട്ട് തനിക്ക് കാണണമെന്നും തന്നെ ഒന്ന് എടുത്തു കാണിക്കാമോ എന്നും അടുത്ത് നിൽക്കുന്ന ആളോട് പറഞ്ഞ് പാറുക്കുട്ടിയെ പുതിയ അതിഥിയെ കാണിക്കുന്നതും വീഡിയോയിൽ കാണാം. ഉപ്പും മുളകിലെ ആൾക്കാരെല്ലാം ഒരു കുടുംബം പോലെയാണ് കഴിയുന്നത്. പ്രത്യേകിച്ച് ലച്ചു ചേച്ചിയും പാറുക്കുട്ടിയും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. ലച്ചു ചേച്ചി എന്ന് വിളിക്കുന്ന പാറുക്കുട്ടിയും അമ്മയുടെ കരുതലോടെ പാറുകുട്ടിയെ നോക്കുന്ന ലച്ചുവും ആരാധകരുടെ സ്വന്തമാണ്

Comments are closed.