ശിവാജ്ഞലി പുതിയ സീൻ കണ്ടോ….അഞ്ജലിക്ക് വൻ സർപ്രൈസ് ഒരുക്കി ശിവൻ, സമ്മാനം കണ്ട് ഞെട്ടിയ അഞ്ജലി ചെയ്തത്

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളിലെ ഹൃദയഹാരിയായ മുഹൂർത്തങ്ങളും നിത്യജീവിതത്തിലേക്ക് കടന്നുവരുന്ന സംഭവവികാസങ്ങളും പറഞ്ഞുപോകുന്ന പരമ്പരയ്ക്ക് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ശിവനും അഞ്ജലിയും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്. ഇരുവരുടെയും പ്രണയം ശിവാജ്ഞലി എന്ന പേരിലാണ് പ്രേക്ഷകർ ആഘോഷമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ശിവാജ്ഞലി എന്ന പേരിൽ ആർമി ഗ്രൂപ്പുകൾ

വരെയുണ്ട്. നടി ഷഫ്‌നയുടെ ഭർത്താവാണ് സീരിയലിൽ ശിവനായെത്തുന്ന സജിൻ. ഗോപിക അനിലാണ് അഞ്ജലിയായെത്തുന്നത്. ഇരുവരും പ്രേക്ഷകഹൃദയം കവർന്നുകഴിഞ്ഞു എന്നതിന്റെ തെളിവാണ് ശിവാജ്ഞലി പ്രണയമുഹൂർത്തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകരണം. സീരിയലിൽ ഇപ്പോഴത്തെ എപ്പിസോഡുകൾ കാണിക്കുന്നത് ശിവന്റെയും അഞ്ജലിയുടെയും പ്രണയമാണ്. കഴിഞ്ഞ എപ്പിസോഡിൽ ശിവൻ അഞ്ജലിയുടെ ഫോട്ടോ പ്രിന്റ് ചെയ്തു കൊണ്ടുവന്നിരുന്നു. എന്നാൽ പുതിയ

എപ്പിസോഡിൽ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ഫോട്ടോ പ്രിന്റ് ചെയ്ത് കൊണ്ടുവരികയാണ് ശിവൻ. അഞ്ജലിക്ക് ഒരു സർപ്രൈസ് കൊടുക്കാനാണ് തന്റെ തീരുമാനം. ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിലാണ് ശിവന്റെ സമ്മാനം അഞ്ജുവിനെത്തേടിയെത്തുന്നത്. അതെ സമയം ഹരിയുമായ് സ്വന്തം വീട്ടിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് അപ്പു. സ്വന്തം വീട്ടിലെത്തിയതിന്റെ സന്തോഷം അപ്പുവിന്റെ പുഞ്ചിരിയിലുണ്ട്. എന്നാൽ സാന്ത്വനം വീടുവിട്ടിറങ്ങിയതിന്റെ സങ്കടത്തിലാണ് ഹരി.

അപ്പുവിന് വേണ്ടി സന്തോഷം അഭിനയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹരി അത്ര ഹാപ്പി അല്ലെന്ന് മുഖത്തുനിന്ന് വ്യക്തം. തമിഴിൽ സൂപ്പർഹിറ്റായി മുന്നേറുന്ന പാണ്ട്യൻ സ്റ്റാർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. നടി ചിപ്പിയാണ് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുടക്കം മുതൽ തന്നെ ടോപ്പ് റേറ്റിങ്ങിൽ സ്ഥാനമുറപ്പിച്ച പരമ്പരക്ക് ഒട്ടേറെ ആരാധകരുമുണ്ട്. ചിപ്പിക്കൊപ്പം നടൻ രാജീവ് പരമേശ്വരനും ഒരു പ്രധാന കഥാപാത്രമായി പരമ്പരയിൽ എത്തുന്നുണ്ട്. അനുജന്മാർക്കുവേണ്ടി ജീവിതം മാറ്റിവെച്ച ബാലേട്ടനും ദേവിയേടത്തിയുമായി രാജീവും ചിപ്പിയും നിറഞ്ഞുനിൽക്കുകയാണ് സാന്ത്വനത്തിൽ

Comments are closed.