ഗ്ലാമറസ് ബ്യൂട്ടിഫുൾ 😍😍:വേറെ ലെവൽ ലൂക്കിൽ ഞെട്ടിച്ച് ഷാലിൻ സോയ

മലയാള സിനിമാ ലോകത്തെ യുവ നായികമാർക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന അഭിനേത്രികളിൽ ഒരാളാണല്ലോ ഷാലിൻ സോയ. സിനിമാ രംഗത്തും സീരിയൽ രംഗത്തും ഒരുപോലെ ശ്രദ്ധ നേടിയ ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് ഇവർ. 2004 ൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ ഇവർ പിന്നീട് നിരവധി സീരിയൽ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ” ഓട്ടോഗ്രാഫ്” എന്ന പരമ്പരയിലൂടെയും എൽസമ്മ എന്ന ആൺകുട്ടി എന്ന മലയാള ചിത്രത്തിൽ സഹനടിയായും തിളങ്ങിയ ഇവർ പിന്നീട് അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ സപ്പോർട്ടിംഗ് റോളിൽ എത്തിയ ഷാലിൻ, ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ധമാക്ക” എന്ന ചിത്രത്തിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കാഴ്ചവച്ചിരുന്നത്.

മാത്രമല്ല അഭിനയത്തിന് പുറമേ ഇനി സംവിധാന ലോകത്തേക്കും താൻ കടക്കുകയാണ് എന്ന ശുഭ വാർത്തയും താരം ഈയിടെ തുറന്നു പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം പലപ്പോഴും തന്റെ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏകദേശം 10 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റി കൂടിയായതിനാൽ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ മറ്റൊരു ഫോട്ടോഷൂട്ടിലൂടെ ആരാധകരെ വീണ്ടും ത്രസിപ്പിച്ചിരിക്കുകയാണ് താരം.

കളർഫുൾ ടോപ്പിലും സ്ക്രാച്ച്ഡ് ഡെനിം പാന്റിലും ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ” മൈ ഓൺ കോമ്പറ്റീഷൻ” എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. അഷ്നയാണ് മേക്കപ്പ് ആർട്ടിസ്റ്റെന്നും ക്യാമറക്ക് പിന്നിൽ കിരൺ എന്ന ഫോട്ടോഗ്രാഫർ ആണ് എന്നും താരം ക്യാപ്ഷന് താഴെ സൂചിപ്പിക്കുന്നുണ്ട്.

Comments are closed.