ആഹ്!! ഞാൻ അന്നേ പറഞ്ഞില്ലേ 😱ദിൽഷ തനി സ്വഭാവം എനിക്ക് അറിയാം: എല്ലാം വെളിപ്പെടുത്തി ശാലിനി

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിന് ശേഷം ഏറെ സൈബർ ആക്രമണം നേരിട്ട ആളാണ് ദിൽഷ പ്രസന്നൻ. ബിഗ്ഗ്‌ബോസ് ഷോയുടെ ഒന്നാം സ്ഥാനത്തെത്തിയ ശേഷം ഇത്രയധികം സോഷ്യൽ മീഡിയ അറ്റാക്ക് നേരിടുന്ന ആദ്യത്തെയാളും ദിൽഷ തന്നെയാകും. ഷോയിൽ കൂടെ മത്സരിച്ച പലർക്കും സന്തോഷം നൽകുന്ന ഒരു വിജയമായിരുന്നില്ല ദിൽഷയുടേത്. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകർ മൂലം വോട്ട് കൂടുതൽ കിട്ടിയതാണ് ഇതിന് കാരണം.

എന്നാൽ എല്ലാത്തിനുമൊടുവിൽ റോബിനെ തള്ളിപ്പറയാനും ദിൽഷക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ ഔട്ടായ ശാലിനി ദിൽഷയെക്കുറിച്ച് ഒരു ലൈവ് വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വൈറലായി മാറുകയാണ്. ഇത് ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന് താൻ കരുതിയിരുന്നു എന്നാണ് ശാലിനി പറയുന്നത്. ലാലേട്ടൻ പങ്കെടുക്കുന്ന വീക്കെൻഡ് എപ്പിസോഡിൽ പോലും തനിക്ക് ഇതിന്റെ ക്ലൂ ലഭിച്ചിരുന്നു.

ലാലേട്ടൻ ഒരു എപ്പിസോഡിൽ വന്നപ്പോൾ പിന്നാമ്പുറത്ത് കൂടുതൽ ബഹളമുണ്ടാക്കിയ ആൾ ദിൽഷ ആയിരുന്നു. എന്നാൽ ആരുടെയടുത്തും ചിരിച്ചുകൊണ്ട് നിൽക്കാനും സംസാരിച്ച് ആൾക്കാരെ വീഴ്ത്താനും ദിൽഷക്ക് നല്ല കഴിവുണ്ടായിരുന്നു എന്നുകൂടി പറയുകയാണ് ശാലിനി. “നന്നായി സംസാരിക്കാൻ ദിൽഷക്ക് അറിയാം. ഞാൻ ആദ്യമായി നോമിനേഷൻ എപ്പിസോഡിൽ പറഞ്ഞ പേര് ദിൽഷയുടേത് ആണ്. അന്നൊക്കെ വെറുതെ ചിരിച്ചുകൊണ്ട് എല്ലാവരുടെ അടുത്തും നിന്നിരുന്ന ദിൽഷയുടെ യാഥാർത്ഥസ്വഭാവം എനിക്കറിയാമായിരുന്നു.

ശരിക്കും ദിൽഷ എന്ന മത്സരാർത്ഥിയുടെ റിയൽ സ്വഭാവം ആദ്യമേ മനസിലാക്കിയ ആളാണ് ഞാൻ”. ബ്ലെസ്ലിയെ കുറ്റം പറയുന്നവരും റോബിൻ ഡോക്ടറുടെ കാര്യമോർത്ത് സങ്കടപ്പെടുന്നവരും ആദ്യം തിരിച്ചറിയേണ്ടത് ദിൽഷയുടെ വ്യക്തമായ ഗെയിം സ്ട്രാറ്റജി തന്നെയാണെന്ന് ഉറപ്പിച്ചുപറയുകയാണ് ശാലിനി. എന്തായാലും ശാലിനിയുടെ തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിൽ ഒരു തരംഗമായിട്ടുണ്ട്.

Comments are closed.