ചെറിയുള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയാൻ ഇതാ ഒരു എളുപ്പ മാർഗം

സവാള ആയാലും ചുവന്ന ഉള്ളി ആയാലും മലയാളികൾക്ക് അതിനെ മാറ്റി നിർത്തി ഒരു വിഭവം ചിന്തിക്കാൻ പോലും കഴിയില്ല. കാരണം നമ്മുടെ പാചകത്തിലെ ഒരു അവശ്യ വസ്തു ആണ്. ഒരു പക്ഷെ നമ്മൾ കറികളിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും ഉള്ളി തന്നെ ആണ്. പക്ഷെ ഈ ഉള്ളി നന്നാക്കുമ്പോൾ കരയാത്ത ആരും ഉണ്ടാവില്ലെന്ന് തന്നെ പറയാം. എങ്കിൽ നമുക്കും വേണ്ടേ ഈ കരച്ചിലിന് നല്ല ഒരു പരിഹാരം. ഇതാ ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ചു നോക്ക്.

തീർച്ചയായും നിങ്ങൾ ഇനി മേൽ ഇതൊരു ബുദ്ധിമുട്ടുള്ള ജോലി ആയി കണക്കാക്കുകയും ഇല്ല. ചെറിയ ഉള്ളിയോടൊപ്പം തന്നെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. എന്നാൽ കറികളിലേക്ക് ഇതൊക്കെ തയ്യാറാക്കി എടുക്കാൻ ഒരുപാട് നേരം വേണ്ടിവരും. ഇതിന്റെ തൊലി കളഞ്ഞെടുക്കുക എന്നത് തന്നെ പലർക്കും വലിയൊരു ബുദ്ധിമുട്ടാണ്.

അതുകൊണ്ട് ചെറിയുള്ളി, വെളുത്തുള്ളി എന്നിവ കറികളിലേക്ക് തയ്യാറാക്കുമ്പോൾ ആദ്യം തന്നെ അവയുടെ രണ്ടറ്റവും മുറിച്ചു കളയുക. അതിനുശേഷം ഒരു പാത്രത്തിൽ നിറയെ വെള്ളം എടുത്ത് അതിലേക്ക് ഇത് ഇട്ടു വെക്കുക. ഏകദേശം പത്ത് മിനിറ്റിനു ശേഷം നമ്മൾക്കായി കൊണ്ടു തന്നെ നന്നായി തിരുമ്മുക. ശക്തിയായി തിരുമുമ്പോൾ ഇവയുടെ തൊലി പെട്ടെന്ന് തന്നെ വിട്ടു പോകും.

അതിനുശേഷം കഴുകി വൃത്തിയാക്കി, നമുക്ക് പാചകത്തിനായി ഉപയോഗിക്കാം. അതുപോലെ തന്നെ വീട്ടമ്മമാരുടെ മറ്റൊരു പരാതിയാണ് മിക്സി ജാറിന്റെ മൂർച്ച കുറയുന്നത്. ഇത് പരിഹരിക്കാനായി അലുമിനിയം ഫൊയിൽ പേപ്പർ ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഇങ്ങനെ ബ്ലേഡ് മൂർച്ച നമുക്ക് കൂട്ടാൻ സാധിക്കും.

Comments are closed.