കുടുംബവിളക്കിലെ ശീതൾ അമൃതയുടെ വീട് യുദ്ധക്കളമായതിന്റെ കാരണം എന്തെന്നറിയാമോ !!!! അനിയന്മാരെ ശല്യം ചെയ്യാൻ പോയാൽ ഇങ്ങനെയിരിക്കുമെന്ന് പ്രേക്ഷകരും

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അമൃത നായർ. ഏഷ്യാനെറ്റിലെ ടോപ് റേറ്റിങ് പരമ്പരയായ കുടുംബവിളക്കിൽ സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ മകളായി പ്രത്യക്ഷ്യപ്പെടുക വഴിയാണ് അമൃത പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നെഗറ്റീവ് ഷേഡിനൊപ്പം പോസിറ്റീവ് ഭാവഭേദങ്ങളും മിന്നിമറഞ്ഞ ശീതൾ എന്ന കഥാപാത്രത്തിൽ അമൃത ഏറ്റവും മികച്ച ഓപ്ഷൻ തന്നെയായിരുന്നു.

എന്നാൽ കുടുംബവിളക്കിൽ നിന്നുമുള്ള താരത്തിന്റെ പിന്മാറ്റം തെല്ലൊന്നുമല്ല ആരാധകരെ നിരാശയിലാഴ്ത്തിയത്. അതേ സമയം സ്റ്റാർ മാജിക്കിലൂടെയും മറ്റ് ടെലിവിഷൻ പരമ്പരകളിലൂടെയും അമൃത ഇപ്പോഴും പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. സ്വന്തമായി യൂ ടൂബ് ചാനലുമുള്ള അമൃതയുടെ ഡേ ഇൻ മൈ ലൈഫ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഹൃദയം സിനിമ കാണാൻ പോയി തലേ ദിവസം രാത്രി വൈകി തിരിച്ചെത്തിയത് കൊണ്ട് ഉണരുന്നതും താമസിച്ചാണ്. മാർക്കറ്റിൽ പോയി മീൻ വാങ്ങുന്നതും അത് വീട്ടിൽക്കൊണ്ടുവന്ന് വെട്ടിക്കഴുകുന്നതുമെല്ലാം അമൃത തന്നെ.

വിഡിയോയിൽ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നത് അനിയനുമൊത്തുള്ള കോമ്പോയാണ്.ഉച്ചക്ക് 12 മണിയായിട്ടും ഉറക്കമുണരാത്ത അനിയനെ രണ്ട് വട്ടം ശല്യം ചെയ്യുന്ന അമൃതയെയും ‘ഇറങ്ങി പോടീ’ എന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുന്ന അനിയനെയും താരത്തിന്റെ ഡേ ഇൻ മൈ ലൈഫ് വിഡിയോയിൽ കാണാം. ഈയൊരു രംഗമാണ് ആരാധകരെ ഏറെ രസിപ്പിച്ചിരിക്കുന്നത്. പിന്നീടങ്ങോട്ട് രണ്ടുപേരും തമ്മിൽ കലഹത്തോട് കലഹമാണ്.

‘നിനക്ക് ഒരു പണി തരാം’ എന്നുപറഞ്ഞുകൊണ്ട് അമൃതക്ക് നേരെ വെള്ളം ചീറ്റിക്കാൻ ശ്രമിക്കുന്ന അനിയൻ തന്നെയാണ് ഇത്തവണ അമൃതയുടെ വീഡിയോയിലെ മിന്നും താരം. അമ്മയോടൊപ്പമുള്ള അമൃതയുടെ രംഗങ്ങളും പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. എന്തായാലും എല്ലാ വീട്ടിലും നടക്കുന്ന സംഭവങ്ങൾ യാതൊരു മറയുമില്ലാതെ താരം തന്റെ ഡേ ഇൻ മൈ ലൈഫ് വീഡിയോ വഴി കാണിച്ചു എന്ന് തന്നെയാണ് കമ്മന്റ് ബോക്സ് പറയുന്നത്.

Comments are closed.