വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ പൂന്തോട്ടങ്ങൾ ഇനി മനോഹരമാക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ

പൂന്തോട്ട പരിപാലനത്തിന് ശ്രദ്ധിക്കുന്നവരാണ് നമ്മളോരോരുത്തരും. അതുകൊണ്ടു തന്നെ എങ്ങനെ ഓരോ പൂന്തോട്ടം വൃത്തിയായും ഭംഗിയായും മറ്റുള്ളവരെ ആകർഷിക്കുന്ന രീതിയിൽ സൂക്ഷിക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്. വീട്ടിൽ ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് തന്നെ പൂന്തോട്ടം അതിമനോഹരം ആക്കാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്.

പഴയ ബക്കറ്റിന്റെ മൂടി, പിവിസി പൈപ്പ് തുടങ്ങി വലിച്ചെറിഞ്ഞു കളയുന്ന സാധനങ്ങൾ പലപ്പോഴും മണ്ണിന് ദോഷം ചെയ്തേക്കാം. എന്നാൽ ഇവ ഉപയോഗിച്ച് ഉപകാര പ്രദമാകുന്ന രീതിയിൽ എങ്ങനെ പൂന്തോട്ടം പരിപാലിക്കാം എന്നാണ് ഇന്ന് നോക്കുന്നത്. പിവിസി പൈപ്പ്, പൊട്ടിയ ബക്കറ്റിന്റെ മൂടി എന്നിവ ഉപയോഗിച്ച് അതിമനോഹരമായ ഒരു സ്റ്റാൻഡ് നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നീളത്തിലുള്ള ഒരു പി വി സി യുടെ പകുതിഭാഗം വെച്ച് കയർ താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചുറ്റി എടുക്കുക. ശേഷം അടപ്പിന് ഒത്ത നടുഭാഗം ഒരു കത്തി ഉപയോഗിച്ചോ ബ്ലേഡ് ഉപയോഗിച്ചോ വട്ടത്തിൽ ഒന്ന് മുറിച്ചെടുക്കാവുന്നത് ആണ്. ഇതിലേക്ക് പിവിസി പൈപ്പ് കടത്തിവിട്ട് ബാക്കി ഭാഗവും വീഡിയോയിൽ കാണുന്നത് പോലെ ചുറ്റി എടുക്കുക.

അതിനുശേഷം പൂച്ചെട്ടിയിലേക്ക് ഈ ഒരു സ്റ്റാൻഡ് ഇറക്കിവെച്ച് അടപ്പ് ഭാഗത്തും പി വി സിക്ക് ഉള്ളിലും മണ്ണ് കൊടുക്കാവുന്നതാണ്. ശേഷം പടർന്നു കിടക്കുന്ന ചെടികൾ ഈ മണ്ണിൽ നട്ടു വയ്ക്കുകയാണെങ്കിൽ അതിമനോഹരമായ പൂക്കൾ ഉണ്ടായി കിടക്കുന്ന കാഴ്ച നമുക്ക് കാണുവാൻ സാധിക്കും. ഇതേ രീതി ഉപയോഗിച്ച് തന്നെ പിവിസി പൈപ്പ് വ്യത്യസ്ത ആകൃതിയിലുള്ള അവശിഷ്ടങ്ങൾ നമുക്ക് ഗാർഡൻ മേക്കിങ് ആയി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മനോഹരമായ ടിപ്പുകൾ കാണുവാൻ വീഡിയോ പൂർണമായും കണ്ടു നോക്കൂ.

Comments are closed.