ഈ മൂന്ന് കാര്യങ്ങൾ അറിയാം!! ഇഡലി ഇനി പഞ്ഞി പോലെ സോഫ്റ്റ്‌

ഇടലി ഇഷ്ട്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ നല്ല പഞ്ഞി പോലെയുള്ള ഇഡലി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഇഡലിയും മറ്റും ഉണ്ടാക്കുന്നതിന്റെ നിരവധി ടിപ്പുകൾ യൂട്യൂബ് ചാനലുകളിൽ സുലഭമാണ്. എങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ടിപ്പാണ് ഇന്ന് നോക്കുന്നത്. സാധാരണ ഇഡലിക്ക് മയം ഉണ്ടാകുവാനായി ഉലുവ ചേർക്കുന്നവരാണ് അധികവും.

എന്നാൽ അതിന്റെ ഒന്നും സഹായമില്ലാതെ വളരെ എളുപ്പത്തിൽ എങ്ങനെ ഇഡലി തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യത്തിനുള്ള അരിയും ഉഴുന്നും വേറെ വേറെ പാത്രത്തിൽ വെള്ളത്തിലിടുക. നന്നായി കഴുകിയ ശേഷം വെള്ളത്തിൽ ഇടുന്നതായിരിക്കും ഉചിതം. അതിനുശേഷം അരക്കുന്നതിന് മുമ്പ് ഒന്നുകിൽ അരിയും ഉഴുന്നും കഴുകി ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.

അല്ലാ എങ്കിൽ അരിയും ഉഴുന്നും അരയ്ക്കുമ്പോൾ അതിലേക്ക് ഐസ് വെള്ളമോ അല്ലെങ്കിൽ ഐസ് കട്ടയോ ഇട്ടു കൊടുക്കാം. മാവ് അരയ്ക്കുമ്പോൾ മിക്സി ചൂടായി മാവ് ചൂടാകാതിരിക്കുന്നതിനാണ് ഇതിലേക്ക് തണുപ്പിട്ടു കൊടുക്കുന്നത്. മാവ് ചൂടായാൽ അത് ഇഡലിയുടെ മയം കുറയുന്നതിന് കാരണം ആകും. മാവരയ്ക്കുമ്പോൾ തന്നെ അതിലേക്ക് ഒരു സ്പൂൺ ഉപ്പു കൂടി ചേർത്തു കൊടുക്കുന്നത് മാവ് നന്നായി അരഞ്ഞു വരുന്നതിനും പെട്ടെന്ന് പൊങ്ങുന്നതിനും സഹായമാണ്.

അരിയും ഉഴുന്നും പ്രത്യേകം പ്രത്യേകം അരച്ച് ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് ഇത് നന്നായി ഒന്ന് ഇളക്കി വയ്ക്കാവുന്നതാണ്. മാവിനെ ഒരു ചെറിയ പുളിപ്പ് വരുന്നതിനു വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ പൂർണ്ണമായും കണ്ടു നോക്കു.