ഒരിക്കൽ ഈ രുചി അറിഞ്ഞാൽ മനസ്സിൽ നിന്നു പോകില്ല.. ഒരു തുള്ളി പോലും പാൽ ഒഴിക്കാതെ നല്ല സൂപ്പർ പായസം.!! Variety Payasam Recipe Malayalam

ഓണം ആയാൽ വിവിധ തരം പായസങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആണ്‌ ഓരോ മലയാളിയും, പപഴയ കാല രുചികൾ അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ ആണ്‌. അങ്ങനെ ഒരു പായസം ആണ്‌ പാൽ ചേർക്കാതെ തയാറാക്കുന്ന അരച്ച പായസം. ചേരുവകളെല്ലാം അരച്ചെടുത്ത് ചേർക്കുന്നത് കൊണ്ട് ആണ്‌ ഈ പായസത്തിന് അരച്ച പായസം എന്ന് പേരുകിട്ടിയത്. വളരെ രുചികരവും ഹെൽത്തിയുമാണ്. ഇത് തയ്യാറാക്കാനായി വേണ്ടത്

ഉണക്കലരിയാണ്. ഉണക്കലരി നാലുമണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക, നന്നായി കുതിർന്നു കഴിഞ്ഞാൽ മിക്സിയുടെ ജാറിലേക്ക് ചേർത്ത് അതിന്റെ ഒപ്പം തന്നെ തേങ്ങയും ചേർത്ത് അരച്ചെടുക്കണം. ഒരു കപ്പ് അരിയാണ് എടുക്കുന്നത് എങ്കിൽ ഒരു കപ്പ് തേങ്ങ ചേർത്തു കൊടുക്കാം. അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക തരിയോട് കൂടെ വേണം ഇത് അരച്ചെടുക്കേണ്ടത്. ഈ പായസം കഴിക്കുമ്പോൾ തേങ്ങയും

അരിയും നമുക്ക് കഴിക്കാൻ കിട്ടുന്ന പോലെ ചെറിയ തരിയോട് കൂടി തന്നെ ഇത് അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് വെള്ളം വച്ച് അതിലേക്ക് ശർക്കര ചേർത്ത് ശർക്കര ലായനിയാക്കി എടുക്കാം, അരച്ചിട്ടുള്ള അരിയും തേങ്ങയും ഈ പാനിയിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഇത് നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് ഏലക്ക പൊടിയും രണ്ടു സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം.

വീണ്ടും നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് നന്നായി കുറുകി എല്ലാം പാകത്തിന് വെന്ത് കഴിയുമ്പോൾ അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും, മുന്തിരിയും, തേങ്ങാക്കൊത്തും, ചേർത്തു കൊടുക്കാം. നല്ല കുറുകിയ പായസം വളരെ രുചികരവും ഹെൽത്തിയുമാണ് ഇതിൽ തേങ്ങാപ്പാലോ പശുവിൻ പാലോ ചേർക്കേണ്ട ആവശ്യമില്ല. എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നത് എന്നറിയാൻ വീഡിയോ കാണൂ.. Video Credit : Rajas Kingdom