ഇത് മലയാളികൾ കാത്തിരുന്ന തിരിച്ചു വരവ്…അച്ഛനുള്ള മരുന്ന് ഇതുമാത്രമാണ് വിനീതിന്റെ വാക്കുകൾ വൈറൽ!! |sreenivasan come back to movie
Sreenivasan Back To Movie Malayalam : മലയാള സിനിമ കണ്ട ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് ശ്രീനിവാസൻ എന്ന ശ്രീനി. മലയാളികളെ ചിരിപ്പിച്ച ഉദയനാണ് താരം, ചിന്താവിഷ്ടയായ ശ്യാമള, അക്കരെ അക്കരെ അക്കരെ, കിരീടം തുടങ്ങിയ ചിത്രങ്ങളിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങൾ ഒരിക്കലും മലയാളികൾ മറക്കാൻ സാധ്യതയില്ല. ദാസനും വിജയനും ആയി മോഹൻലാലും ശ്രീനിവാസനും അരങ്ങിൽ തിളങ്ങിയപ്പോൾ സരോജ്കുമാർ എന്ന അഭിനേതാവിന്റെ വേഷത്തിൽ വീണ്ടും ഉദയന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച ശ്രീനിവാസന്റെ കഥാപാത്രം ഇന്നും മലയാളികളുടെ സ്വീകരണം മുറിയിൽ നിറഞ്ഞുനിൽക്കുന്നത് തന്നെയാണ്.
സിനിമാ മേഖലയിൽ തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ഒരുപോലെ ശോഭിച്ചപ്പോൾ ഇടക്കാലത്ത് താരത്തിന് ജീവിതത്തിൻറെ യാത്രയിൽ ചുവട് അല്പം പിഴച്ചു എന്ന് വേണം പറയുവാൻ. അതിൻറെ ഭാഗമായി അഭിനയരംഗത്ത് നിന്നും താൽക്കാലികമായി ഇടവേളയെടുത്ത താരം ഇപ്പോൾ സിനിമയിലേക്കുള്ള തൻറെ രണ്ടാം തിരിച്ചുവരവ് നടത്തുവാൻ ഒരുങ്ങുകയാണ്. ഇതിൻറെ ഭാഗമായുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മക്കൾ ഇരുവരും അഭിനയരംഗത്തേക്ക് കടന്നു വന്നപ്പോൾ ഇരുവർക്കും ഒപ്പം തിളങ്ങിനിൽക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.

എന്നാൽ മൂത്തമകൻ വിനീത് ശ്രീനിവാസനൊപ്പം അച്ഛൻറെ മകൻ അടക്കമുള്ള ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോൾ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ തയ്യാറെടുക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഭാര്യക്കും മകനും ഒപ്പം സെറ്റിലേക്ക് എത്തിയ താരം അഭിനയിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അൻസിബ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ആത്മവിശ്വാസത്തോടെയുള്ള മുഖമാണ് സൈറ്റിൽ ഉടനീളം ശ്രീനിവാസന്റെ മുഖത്ത് കാണുവാൻ സാധിക്കുന്നത്.
മലയാളിയുടെ ജീവിതവും പരിസരവും നന്നായി അറിയുന്ന താരത്തിന്റെ മുഖത്ത് എന്നും മായാതെ ആ ചിരി ഉണ്ടെന്നത് തന്നെയാണ് ഇന്നും മലയാളികൾക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരൻ ആക്കി മാറ്റുന്നത്. കീടം എന്ന ചിത്രത്തിലാണ് ശ്രീനി അവസാനമായി പ്രത്യക്ഷപ്പെട്ടത്. അച്ഛൻറെ തിരിച്ചുവരവിനെപ്പറ്റി മകൻ വിനീത് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ… ഈ സിനിമയുടെ ചർച്ച തുടങ്ങിയത് മുതൽ അച്ഛൻറെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കി കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തുടങ്ങാൻ വൈകുകയും ചെയ്തു.എന്നാൽ അഭിനേതാക്കൾ എല്ലാവരും അതിനോട് സഹകരിക്കുകയാണ് ചെയ്തത്. അച്ഛൻറെ ആരോഗ്യ അവസ്ഥയിൽ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മരുന്ന്. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെയിരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാൽ അദ്ദേഹം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും.
Comments are closed.