ശ്രേയക്ക് കൂട്ടുകാരിയുടെ വക സ്പെഷ്യൽ ജന്മദിനാഘോഷം :മധുരപ്പതിനാറിലേക്ക് കടന്ന് ശ്രേയ ജന്മദിനത്തിന് നടന്നത് ഇതാണ്

റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് മലയാളിപ്രേക്ഷകരുടെ മനം കവർന്ന ഗായികയാണ് ശ്രേയ ജയദീപ്. കൊച്ചുപ്രായത്തിൽ തന്നെ നിരവധി ഗാനങ്ങൾ ആണ് ശ്രേയ പാടിയിട്ടുള്ളത്. അമർ അക്ബർ അന്തോണിയിലെ ‘എന്നോ ഞാനെന്റെ’ എന്ന ഗാനമാണ് ശ്രേയയെ കൂടുതൽ സുപരിചിതയാക്കിയത്. ഒപ്പം എന്ന സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന പാട്ട് ശ്രേയയുടേതായി ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. ലയാളത്തിലെ മുൻനിര സംഗീത സംവിധായകരുടെ മുൻപിൽ പാടുകയും അവയെല്ലാം ഹിറ്റാക്കുകയും ചെയ്ത ശ്രേയയ്ക്ക് പ്രേക്ഷകഹൃദയങ്ങളിൽ വളരെ പെട്ടെന്നുതന്നെ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞു.

തന്റെ യൂ ടൂബ് ചാനൽ വഴി പാട്ടും പാട്ടുവിശേഷങ്ങളുമായ് ശ്രേയ എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ശ്രേയയുടെ പതിനാറാം ജന്മദിനം. വീട്ടുകാർ ശ്രേയയുടെ ജന്മദിനം ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. താരത്തോടൊപ്പം ജന്മദിനാഘോഷത്തിന് മലയാളികളുടെ സൂപ്പർ താരം അനിഖ സുരേന്ദ്രനുമുണ്ടായിരുന്നു.അതിഗംഭീരമായിട്ടായിരുന്നു ആഘോഷങ്ങൾ. ശ്രേയയുടെ ബെസ്റ്റ് ഫ്രണ്ട്സ് ആണ് അനിഖ സുരേന്ദ്രനും മീനാക്ഷിയും. എന്നാൽ മീനാക്ഷിക്ക് സെലിബ്രെഷന് എത്താൻ സാധിച്ചില്ല. അനിഘയും കൂട്ടുകാരും ചേർന്ന് ശ്രേയയുടെ ജന്മദിനം വൻ ആഘോഷമാക്കുകയായിരുന്നു.

കേക്ക് കട്ടിങ്ങും ശ്രേയയുടെ പാട്ടും പിന്നെ ഇരുവരും ചേർന്നുള്ള നൃത്തചുവടുകളും ആഘോഷത്തിന് മാറ്റേകി. തന്റെ എട്ടാം വയസ്സിൽ സൂര്യ ടിവിയിൽ കുട്ടികൾക്കായി അവതരിപ്പിച്ചിരുന്ന സൂര്യ സിംഗർ എന്ന മത്സരത്തിൽ പങ്കെടുക്കുകയും അതിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു ശ്രേയ. കോഴിക്കോടാണ് ശ്രേയയുടെ സ്ഥലം.

. ജയദീപിൻറേയും പ്രസീതയുടേയും മകളായ ശ്രേയക്ക് സൗരവ് എന്ന പേരിൽ ഒരു ഇളയ സഹോദരനുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രേയക്ക് ഏറെ ആരാധകരുണ്ട്. ഇപ്പോൾ ബെർത്ഡേയ് ചിത്രങ്ങൾ ശ്രേയയുടെയും അനിഖയുടെയും ആരാധകർ ആഘോഷമാക്കുകയാണ്

Comments are closed.