ആരെയും കൊതിപ്പിക്കും ഈ വീട് ;നിർമ്മിച്ചെടുക്കാം ഈ മനോഹര ഭവനം

2990 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.വളരെ മനോഹരവും ആകർഷണീയവുമാണ് ഈ വീട്.അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ ആൻഡ് ഇന്റീരിയർ ലുക്കുകൾ വളരെ പ്രൗഡിയോടെ ചെയ്തിരിക്കുന്നു. 15 സെന്റ് സ്ഥലമാണ് ടോട്ടൽ ഏരിയ. വീടിന്റെ മുന്നിൽ തന്നെയായി മുറ്റത്തിനോട് ചേർന്ന് തന്നെ നിറയെ നാച്ചുറൽ പ്ലാന്റുകളാൽ മനോഹരമാക്കിയിരിക്കുന്നു.

സിറ്റൗട്ടിന്റെ പിൻ ഭാഗത്തായി നാച്ചുറൽ മുളയും മറ്റും ഉപയോഗിച്ച് ഒരു ചെറിയ കൊർട്ടിയാട് സെറ്റ് ചെയ്തിട്ടുണ്ട്. അകത്തേക്കുള്ള വളരെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. ഡബിൾ ഡോർ ആണ് പ്രൊവൈഡ് ചെയ്തിട്ടുള്ളത്. ഒരു ഡോർ വലുതും മറ്റൊന്ന് ചെറുതായിട്ടാണ് ഇതിന്റെ നിർമിതി. വാതിൽ തുറന്ന് അകത്ത് വരുമ്പോൾ വിശാലമായ ലിവിങ് ഏരിയ. സീലിംഗ് വർക്കുകൾ മറ്റു മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. പാർട്ടീഷൻ ഉപയോഗിച്ചുകൊണ്ട് ഡിവിങ് ഏരിയയും ഡൈനിങ് ഏരിയയും വേർതിരിച്ചിരിക്കുന്നു. ഹാളിൽ തന്നെ ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്

ജിപ്സം ഉപയോഗിച്ചുകൊണ്ടാണ് സീലിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്.ഹാളിൽ നിന്നുതന്നെ കോർട്ടിയാടിലേക്കുള്ള വിയോഗ് കിട്ടുന്ന തരത്തിലുള്ള അറേഞ്ച്മെന്റുകളാണ് കൊടുത്തിരിക്കുന്നത്. ഡൈനിങ് ഹാളും വിശാലമായത് തന്നെ 8 പേർക്ക് ഇടുന്ന ഭക്ഷണം കഴിക്കാൻ രീതിയിലാണ് ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തിട്ടുള്ളത്. വീട്ടിൽ അംഗമായി വെച്ചിട്ടുള്ള ഇൻഡോർ പ്ലാന്റുകൾ വീടിന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നു. ഡൈനിനോട് ചേർന്ന് തന്നെ പ്രയർ റൂമും , വാഷ് ഏരിയയും, സ്റ്റഡി ഏരിയയും കൊടുത്തിരിക്കുന്നു. രണ്ട് കിച്ചണുകൾ ആണ് വീടിനുള്ളത്. ഒരു മെയിൻ കിച്ചണും ഒന്ന് വർക്കിംഗ് കിച്ചനണും . രണ്ട് കിച്ചണുകളിലും സീലിംഗ് ചെയ്തിട്ടുണ്ട്.

ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയറിന്റെ ഹാൻഡറിയിൽ ചെയ്തിട്ടുള്ളത് ടഫ് ആൻഡ് ഗ്ലാസും മഹാഗണിയും ഉപയോഗിച്ചാണ്. ഫസ്റ്റ് ഫ്ലോറിലായി ഒരു ഹാങ്ങിങ് ലൈറ്റ് കൊടുത്തിട്ടുണ്ട്.കൂടാതെ ഫസ്റ്റ് ഫ്ലോറിൽ ഉള്ളത് ഒരു ഫാമിലി ലിവിങ് ഏരിയയാണ്. ഇവിടെയും ടിവി യൂണിറ്റിന് ഉള്ള പ്രത്യേക സ്ഥലം അറേഞ്ച് ചെയ്തിട്ടുണ്ട്.ഫസ്റ്റ് ഫ്ലോറിൽ ഹാളിനോട് ചേർന്ന് തന്നെ ഇടതുഭാഗത്തായി ബെഡ്റൂമും ഓപ്പൺ ടെറസും കൊടുത്തിരിക്കുന്നു. ഓപ്പൺ ടെറസ് ഒരു യൂട്ടിലിറ്റി ഏരിയ ഉപയോഗിക്കുന്നു. നാല് ബെഡ്റൂമുകളാണ് വീടിനുള്ളത് അവനാലും അറ്റാച്ച്ഡ് ബാത്റൂം വരുന്നവയാണ്. ബെഡ്റൂമുകളിൽ എല്ലാം സ്റ്റോറേജിനുള്ള സൗകര്യം വളരെ ഭംഗിയായി തന്നെ കൊടുത്തിട്ടുണ്ട്.ഈ വീടിന്റെ ബാൽക്കണി മറ്റൊരാകർഷണമാണ്.

Rate this post

Comments are closed.