ആ അറിയിപ്പ് എത്തി.. അവസാനമായി ഒരുനോക്കുകാണാൻ ഓടിയെത്തി ആരാധകരും പ്രിയപെട്ടവരും!!2 മണി വരെ താരത്തിന്റെ മൃത ദേഹം പൊതുദര്‍ശനത്തിന് വെക്കും

സിനിമ, ടെലിവിഷൻ, മിമിക്രി താരമായ സുബി സുരേഷിന്‍റെ വേർപാട് സംഭവിച്ചത് താരത്തിന്റെ രോഗം ഗുരുതരമായ സാഹചര്യത്തിൽ കരൾ മാറ്റി വെക്കാനിരിക്കെയാണ്. ജനുവരി 28 നാണ് താരത്തെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അന്ന് മുതൽ താരത്തിന്റെ ആരോഗ്യ നില മാറ്റം ഇല്ലാതെ തുടരുകയായിരുന്നു.

പ്ലാസ്മ ചികിത്സ നടത്തിയതിനെ തുടർന്ന് കരൾ മാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു താരത്തിന്റെ കുടുംബത്തിന്‍റെ തീരുമാനം. തുടർന്ന് കരൾ നൽകാൻ താരത്തിന്റെ ഏറ്റവും അടുത്ത ബന്ധു സന്നദ്ധതയും അറിയിച്ചു. എന്നാൽ, സുബിയുടെ ശരീരം ഇതിനോട് വളരെ പ്രതികൂലമായാണ് അപ്പോൾ പ്രതികരിച്ചത്. താരത്തിന്റെ കരൾമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ ആശുപത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയും അതോടൊപ്പം ഇന്ന് സംസ്ഥാന ആരോഗ്യ ബോർഡ് അനുമതി നൽകാനും ഇരിക്കുകയായിരുന്നു എന്ന് റിപ്പോർട്ട്‌ ലഭിക്കുന്നത്. സുബിയുടെ ഹൃദയത്തെയും വൃക്കയെയും രോഗം ബാധിച്ചു തുടങ്ങിയിരുന്നു.

പലപ്പോഴും മരുന്നുകളോട് താരത്തിന്റെ ശരീരം പ്രതികരിക്കാത്ത സ്ഥിതിയിൽ ആയിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഫെബ്രുവരി 22 രാവിലെ 9.35ന് സുബി സുരേഷ് അന്തരിച്ചത്. തുടർന്ന് അന്നേ ദിവസം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃ തദേഹം ഫെബ്രുവരി 23 ന് പൊതുദർശനത്തിന് ശേഷം സം സ്കരിക്കും. താരത്തിന്റെ മൃതാശരീരം രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിൽ പൊതുദർശനം. ശേഷം 10 മണി മുതൽ 3 വരെ വാരാപ്പുഴ പുത്തൻപ്പള്ളി ഹാളിലും താരത്തിന്റെ മൃ തദേഹം പൊതുദർശനത്തിന് വെക്കും.

തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് ചേരാനെല്ലൂർ ശ്മശാനത്തിൽ വെച്ച് സുബി സുരേഷിന്റെ സംസ്കാര ചടങ്ങുകൾ നടക്കും. മലയാള സിനിമാ സീരിയൽ ലോകം മലയാളത്തിന്റെ പ്രിയ കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്. താരത്തിന്റർ അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെ ഉറ്റവരും സുഹൃത്തുക്കളും കാത്ത് നിൽക്കുമ്പോഴായിരുന്നു സുബിയുടെ യാത്രാമൊഴി.