വീട്ടിൽ അടിച്ചുപൊളിച്ച് ഭാവനയും സുഹൃത്തുക്കളും താരങ്ങളുടെ തകർപ്പൻ ഡാൻസ് വൈറലോടും വൈറൽ 😍

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുപോലെതന്നെ സുഹൃത്തുക്കളുമൊത്തുള്ള വിശേഷങ്ങളും അവർക്കൊപ്പമുള്ള സന്തോഷ മിഷങ്ങളും ഓർമകളും താരം ഇടക്ക് പങ്കുവെക്കാറുണ്ട്. സിനിമാ മേഖലയ്ക്ക് പുറത്തും നടിമാർ തമ്മിലുള്ള വളരെ മികച്ച ഫ്രണ്ട്ഷിപ്പ് കാണാനായി നമുക്ക് എല്ലാം സാധിക്കും

ഇത്തരത്തിൽ താരങ്ങൾ പങ്കുവെക്കുന്ന സൗഹൃദങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന. സിനിമാരംഗത്തെ സഹപ്രവർത്തകരുമായി വ്യക്തിജീവിതത്തിലും സൗഹൃദം തുടരുന്ന ഭാവന തന്റെ കൂട്ടുകാരികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നടിമാരുമായ രമ്യ നമ്പീശൻ, മൃദുല മുരളി, ​ശിൽപ ബാല, ഗായികയായ സയനോര എന്നിവരെ നമുക്ക് ഈ ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയിൽ കാണുവാനായി സാധിക്കും. ഇതിനകം നിമിഷ നേരം കൊണ്ട്‌ ഈ വീഡിയോ ഹിറ്റായി മാറി കഴിഞ്ഞു

വളരെ രസകരവും ഒപ്പം ഏറെ മനോഹരവുമായ ഈ താരങ്ങളുടെ കിടിലൻ ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് ഇവരുടെ ആരാധകർ. താരങ്ങൾ എല്ലാവരും തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. താൾ എന്ന ചിത്രത്തിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് താരങ്ങൾ മനോഹരമായി ചുവടു വെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോക്ക് താഴെ പ്രശംസിച്ചുകൊണ്ട് കമെന്റുകളുമായി വന്നിരിക്കുന്നത്.ഭാവന മുൻപും ഇത്തരത്തിൽ ചില റീൽസ് വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്

ഔവ‍ർ കൈൻഡ നൈറ്റ് എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നടി ഷഫ്‌ന നസീമിനെ മിസ് ചെയ്യുന്നുവെന്നും വീഡിയോക്കൊപ്പം ക്യാപ്ഷനില്‍ പറയുന്നുണ്ട്. ഷഫ്‌ന ഷൂട്ടിന്റെ തിരക്കിലാണെന്നാണ് മൃദുല പറഞ്ഞിരിക്കുന്നത്. സിനിമയിലും പുറത്തും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇവർ എന്ന് ഈ വീഡിയോ കണ്ടാൽ ആർക്കും മനസ്സിലാകും. വിവാഹശേഷം നവീനൊപ്പം ബംഗളുരുവിലാണ് ഭാവന. താരം മലയാള സിനിമ ലോകത്ത് നിന്നും ഒരിടവേളയിലാണ്. താരത്തിന്റെ തിരിച്ചുവരവിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് സിനിമ ലോകവും മലയാളികളും എല്ലാം

Comments are closed.