ഡാഡിയുടെ നഷ്ടം എനിക്ക് ഇന്നും വേദന!! പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി സുപ്രിയ

മലയാളികൾ നെഞ്ചിലേറ്റിയ ഒരു കൂട്ടം നായകന്മാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. യുവത്വത്തിന്റെ സിരയിൽ ഓടുന്ന രക്തത്തിൽ എഴുതപ്പെട്ട താരം. താരത്തിന്റെ ഓരോ സിനിമകൾക്കായും ആരാധകർ കാത്തിരിക്കുകയാണ്. പൃഥ്വിരാജിനെ പോലെതന്നെ ആരാധകർ നെഞ്ചിലേറ്റിയ വ്യക്തിയാണ് സുപ്രിയ പൃഥ്വിരാജ്. പതിനൊന്ന് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവർക്കും ഏകമകളാണ് അലംകൃത. മൂവരുടെയും വാർത്തകളറിയാൻ സോഷ്യൽ മീഡിയ ലോകം കാത്തിരിക്കുകയാണ്. ഇന്ത്യൻ ജേണലിസ്റ്റും മുൻ ബിബിസി റിപ്പോർട്ടറുമായിരുന്നു സുപ്രിയ. പൃഥ്വിരാജും സുപ്രിയയും തമ്മിലുള്ള വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

ഇരുവരുടെയും വിവാഹം ആരാധകരെ അറിയിക്കാതെയായിരുന്നു. ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം നടത്തിയത്. പൃഥ്വിരാജുമായി നടത്തിയ ഒരു അഭിമുഖത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും തുടർന്ന സ്നേഹബന്ധത്തിലാകുന്നതും. മലയാളിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചു വളർന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ പ്രവർത്തിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും സുപ്രിയ തന്റെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളും അലംകൃതയുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും സജീവമാണ് താരം ഇപ്പോഴിതാ താരം പുതിയ ചിത്രവുമായി നമുക്കുമുന്നിൽ എത്തിയിരിക്കുകയാണ്.

തന്റെ പിറന്നാൾ ദിനത്തിൽ ഓർമ്മ ചിത്രം പങ്കു വെച്ചിരിക്കുകയാണ് താരം. ചിത്രങ്ങൾക്ക് താഴെയായി ഒരു ഓർമ്മക്കുറിപ്പ് എന്നപോലെ സുപ്രിയ ചിലത് കുറിച്ചിരിക്കുന്നു. “എന്റെ വീട്ടിൽ പിറന്നാൾ ദിനങ്ങൾ എന്നും സവിശേഷമാണ്. അച്ഛനും അമ്മയും ആണ്‌ എന്നെ ഈ ലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിച്ചത് . വളർന്നുവരുന്ന ഓരോ വർഷവും എനിക്ക് എപ്പോഴും പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, കേക്കിനൊപ്പം മികച്ച ജന്മദിന പാർട്ടികൾ എന്നിവ അവർ തന്നു കൊണ്ടേയിരുന്നു. അത് എന്നെ സന്തോഷിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ വർഷം വളരെ വിഷമകരമാണ്. എന്നെ ഇങ്ങനെ എല്ലാം തോന്നിപ്പിച്ച ആ മനുഷ്യൻ ഇപ്പോൾ എന്നോടൊപ്പമില്ല. ബർത്ത് ഡേ ആഘോഷിക്കണോ അതോ ഡാഡിയുടെ ആ കുറവ് സഹിക്കാൻ പറ്റാതെ ഇരുന്നു കരയണോ എന്ന് എനിക്കറിയില്ല.

ഈ ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേന്ന് എടുത്തതാണ്. ഒരു സുഹൃത്ത് പ്ലേ ലിസ്റ്റ് സമാഹരിക്കുകയും മറ്റൊരു സുഹൃത്ത് ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്ന എന്റെ അപ്രതീക്ഷിത മെഹന്തി രാത്രിയിൽ ഞാനും അച്ഛനും നൃത്തം ചെയ്യുന്നു. വരാനിരിക്കുന്ന വിവാഹ ക്രമീകരണങ്ങളിൽ എന്റെ അച്ഛൻ വളരെ സമ്മർദ്ദത്തിലായിരുന്നപ്പോൾ, എന്നോടൊപ്പം നൃത്തം ചെയ്യാനും അദ്ദേഹം കുറച്ച് സമയമെടുത്തു. ഇതായിരുന്നു അദ്ദേഹം. എനിക്ക് ആശംസിക്കുകൾ അറിയിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഊഷ്മളതയും ഞാൻ കാണുന്നു. ഡാഡി ആഘോഷിക്കുന്നത് പോലെ ബർത്ത് ഡേ ആഘോഷിക്കാൻ ഞാൻ ശ്രമിക്കുകയാണ്.” ഡാഡിയുടെ വിയോഗത്തിൽ വളരെ വിഷമത്തോടെയാണ് ഈ പിറന്നാൾ ദിനം ഞാൻ ആഘോഷിക്കുന്നത്. ആ ഓർമ്മകൾ ഒരിക്കലും തനിക്ക് മറക്കാനാവില്ല എന്നും ചുരുങ്ങിയ വാക്കുകളിലൂടെ സുപ്രിയ നമ്മളോട് പറയുന്നു.

Comments are closed.