റോബിൻ പുറത്തായത് നന്നായി… തുറന്നടിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്!!! ജനവികാരം അറിയത്ത്… ഇനിയും അവിടെ നിൽക്കേണ്ട… താരത്തിന്റെ വാക്കുകൾ വൈറൽ…!!!

ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകരുടെ റിയൽ ഹീറോയാണ് ഇന്ന് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്തായ ഡോക്ടർക്ക് ലഭിക്കുന്ന ജനപ്രീതി ഇന്നേവരെ ഒരു ബിഗ്ഗ്‌ബോസ് മത്സരാർത്ഥിക്കും ലഭിച്ചിട്ടില്ലാത്തതാണ്. ഒരു സിനിമാനടനേക്കാളും വലിയ ഫാൻബേസാണ് ഇന്ന് ഡോക്ടർ റോബിനുള്ളത്. ഒരു മാസ് ഹീറോ പരിവേഷം ജനങ്ങൾക്കിടയിൽ നേടിയെടുക്കാൻ ആദ്യദിനങ്ങളിൽ തന്നെ സാധിച്ചുവെന്നതാണ് ഡോക്ടർ റോബിന്റെ മിടുക്ക്.

റോബിൻ ഷോയിൽ നിന്ന് ഔട്ടായ വിഷമം ഇനിയും വിട്ടുമാറാത്ത ഒട്ടേറെ ആരാധകരുണ്ട്. എന്നാൽ ഡോക്ടർ ഷോയിൽ നിന്ന് ഔട്ടായത് നന്നായി എന്ന് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂട്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ സമയത്താണ് ഡോക്ടർ റോബിനെക്കുറിച്ച് സുരാജ് സംസാരിച്ചത്. ഇപ്പോൾ പുറത്തായത് നന്നായി എന്നേ പറയൂ… ഇപ്പോൾ അദ്ദേഹത്തിന് കിട്ടിയ ഒരു പ്രത്യേക ഇമ്പാക്റ്റ് ഉണ്ട്.

ഫൈനലിൽ വിജയകിരീടം ചൂടി പുറത്തിറങ്ങുമ്പോൾ കിട്ടുന്നതിലും മേലെയാണ് അത്‌. ഇന്ന് റോബിൻ ജനങ്ങളുടെ കണ്ണിലുണ്ണിയാണ്. ഫൈനലിൽ വിജയിയായാലും അത്‌ അങ്ങനെ തന്നെ. പക്ഷേ, ഇപ്പോൾ പുറത്തിറങ്ങിയപ്പോൾ ആ സ്നേഹത്തിന് ഒരുപടി തൂക്കം കൂടുതലുണ്ട്. സുരാജിന്റെ വാക്കുകൾ റോബിൻ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല, നടന്റെ വാക്കുകൾ പൂർണ്ണമായും ശരിയാണെന്ന് സമ്മതിക്കുക കൂടിയാണ് ബിഗ്ഗ്‌ബോസ് ആരാധകർ.

ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായി നാട്ടിൽ മടങ്ങിയെത്തിയ റോബിനെ കാണാൻ ആയിരങ്ങളാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. പോലീസിന്റെ സഹായത്തോടെയാണ് റോബിനെ അന്ന് കാറിലേക്ക് കയറ്റിയത്. ഡോക്ടറെ ഒരു നോക്ക് കാണാൻ കാത്തുനിൽക്കുകയായിരുന്നു ആരാധകവൃന്ദം. പിന്നീടങ്ങോട് റോബിൻ വിശ്രമിച്ചിട്ടില്ല. അഭിമുഖങ്ങളും സന്ദർശനങ്ങളും പൊതുപരിപാടികളും. കഴിഞ്ഞ ദിവസം മുൻ ബിഗ്ഗ്‌ബോസ് താരം നോബിയുടെ വീട്ടിലെ ചടങ്ങിനും റോബിൻ എത്തിയിരുന്നു.

Comments are closed.