മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപി ഭാര്യ രാധിക മക്കളായ ഗോകുൽ, മഹാലക്ഷ്മി, ഭാഗ്യലക്ഷ്മി , ഗോവിന്ദ് എന്നിവരടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. മറ്റു പല താരപുത്രന്മാരെപ്പോലെയും സിനിമ തന്നെ ആയിരുന്നു സുരേഷ്‌ഗോപിയുടെ രണ്ട് ആൺമക്കളുടെ ലക്ഷ്യം .മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് ഗോകുൽ സുരേഷ് ആണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ഗോകുലിനു കഴിഞ്ഞു.
മുദുഗൗ എന്ന ചിത്രത്തിലാണ് ഗോകുൽ ആദ്യമായി നായകനായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് യുവതാരനിരയിൽ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ് ഗോകുൽ. ഇപ്പോഴിതാ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമ രംഗത്തേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനയാണ് മാധവിന്റെ വരവ്.അതേസമയം സുരേഷ് ഗോപി ജീവിതത്തിലെയും അദ്ദേഹം കുടുംബത്തിലെയും ഏറ്റവും വലിയ നഷ്ടവും വേദനയുമാണ് ചെറുപ്രായത്തിലെ നഷ്ടമായ മകൾ ലക്ഷ്മിയുടെ വിയോഗം.
മരണത്തിനു മുൻപിൽ കീഴടങ്ങിയ ലക്ഷ്മിയുടെ ഇപ്പോഴത്തെ അതായത് ലക്ഷ്മി ജീവനോടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയാകും ഉണ്ടായിരിക്കുകയെന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ആകെ ചർച്ചാവിഷയം. ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നേൽ മുപ്പത്തിനാലുകാരിയായ സുരേഷ് ഗോപി മകൾ ലക്ഷ്മിയുടെ രൂപം ഡിജിറ്റൽ ആർട്ടിലൂടെ വരച്ചിരിക്കുകയാണ് ഒരു കലാകാരൻ.
നിലവിൽ ആർട്ടോമാനിക് എന്നുള്ള ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം സോഷ്യൽ മീഡിയ ആകെ ട്രെൻഡ് ആയി മാറിയത്.അതേസമയം സുരേഷ് ഗോപിയുടെ അഞ്ചുമക്കളിൽ മൂത്തമകളായ ലക്ഷ്മി ഒരു കാർ അപകടത്തിലാണ് മരണത്തിന് മുൻപിൽ കീഴടങ്ങിയത്. പല ഇന്റർവ്യൂകളിലും ലക്ഷ്മി വിയോഗം തന്റെ ജീവിതത്തിലെ വേദനയാണെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്