വാതില്‍ തുറന്നു നോക്കിയപ്പോള്‍ വീട്ടുമുറ്റത്ത് സുരേഷ് ഗോപി! 😍 ആദ്യം ഒന്ന് ഞെട്ടി.. പിന്നെ പൊട്ടിക്കരഞ്ഞു നടി ശ്രീരേഖ.!! [വീഡിയോ]

മലയാളം സിനിമാപ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പേരായിരുന്നു ശ്രീരേഖ രാജഗോപാൽ. എന്നാൽ ഈ വർഷത്തെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ശ്രീരേഖ എന്ന പേര് മികച്ച സഹനടിയെന്ന ടൈറ്റിലിൽ തിളങ്ങിനിന്നു. പേര് സുപരിചിതമല്ല എങ്കിലും താരത്തിൻറെ അഭിനയപ്രതിഭ മലയാളികൾ ഇതിനുമുന്പും കണ്ടിട്ടുണ്ട്. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്

ശ്രീരേഖയ്ക്ക് സംസ്ഥാനപുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അഭിനേത്രി എന്നതിനപ്പുറം മനുഷ്യ മനസ്സിനെ അപഗ്രഥിക്കുന്ന ഒരു സൈക്കോളജിസ്റ്റ്കൂടിയാണ് താരം. വെയിൽ എന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായിരുന്നു ശ്രീരേഖയുടേത്. അവാർഡ് നേട്ടത്തിനു പുറമെ ഒട്ടേറെ പ്രമുഖരാണ് ശ്രീരേഖയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയത്. നടനും ലോക്സഭാംഗവുമായ സുരേഷ് ഗോപി ശ്രീരേഖയെ കാണാനും അഭിനന്ദിക്കാനും

വീട്ടിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആശംസകൾ അറിയിക്കുന്നതിനോടൊപ്പം പൊന്നാടയണിയിച്ചു ആദരിക്കുക കൂടിയാണ് സുരേഷ് ഗോപി. ചിത്രം പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി ശ്രീരേഖയ്ക്ക് ഔദ്യോഗികമായി അഭിനന്ദനങ്ങൾ നേരുന്നുണ്ട്. തൊട്ടുപിന്നാലെ തന്റെ സന്തോഷം അറിയിച്ച് ശ്രീരേഖയും ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ്.

അതേസമയം സുരേഷ് ഗോപി വീട്ടിലെത്തിയതിന്റെയും തന്നെ ആദരിച്ചതിന്റെയും വീഡിയോയായണ് താരം പങ്കുവെച്ചത്. ഒരുപാട് സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ടാണ് ശ്രീരേഖയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ ഒട്ടേറെപ്പേർ കമ്മന്റുകളുമായ് എത്തിയിട്ടുണ്ട്. ടിക്‌ടോക് വീഡിയോകൾ ചെയ്താണ് ശ്രീരേഖ സിനിമ ലോകത്തേക്കുള്ള വഴി സ്വയം തുറന്നത്. രണ്ടു മുതിർന്ന ആണ്മക്കളുടെ അമ്മയായാണ് ചിത്രത്തിൽ താരത്തിൻറെ ഗംഭീര പ്രകടനം.

Comments are closed.