ഒരുമിച്ചെത്തി ശിവാഞ്‌ജലി!!ഹിറ്റാക്കി മലയാളികൾ 😍😍 ഉദ്ഘാടനവേദിയിൽശിവേട്ടന്റെ ഇമോഷണൽ പ്രസംഗം

ലാളിത്യം എന്നുപറയുന്നത് ഇത്രത്തോളം ഹൃദ്യമാവുന്നത് ഈ പുഞ്ചിരിയിലും സംസാരത്തിലും തന്നെയാണ്. “തൃശ്ശൂര് എന്റെ സ്വന്തം നാടാണ്… ഈ സ്ഥലത്തൊക്കെ ഞാൻ കുറേ വന്നിട്ടുണ്ട്. ഞാൻ. മുമ്പ് മെഡിക്കൽ റെപ്പായിരുന്നു… അന്ന് ബൈക്കിൽ ഇവിടെക്കൂടി എപ്പോഴും പോകും… ഇവിടെ അടുത്തുള്ള കടയിൽ കയറി നാരങ്ങാവെള്ളമോ ചായയോ കുടിക്കും…” ഒരു ചിരിയോട് കൂടിയാണ് സജിൻ അത്‌ പറഞ്ഞത്.

ശേഷം താരത്തിന് ലഭിച്ചതോ നിറകയ്യടികളും. ഇത് രണ്ടാം തവണയാണ് ശിവാഞ്‌ജലിമാർ ഒന്നിച്ച് ഒരു പൊതുവേദിയിൽ എത്തുന്നത്. കഴിഞ്ഞ പ്രാവശ്യം ഒരു ടെക്സ്റ്റൈൽസ് ഉൽഘാടനമായിരുന്നു. ഇത്തവണ തൃശൂരുള്ള ഒരു ജൂവലറി ഉൽഘാടനത്തിനാണ് സജിനും ഗോപികയും ഒന്നിച്ചെത്തിയത്. വൻ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. സാരിയിൽ തിളങ്ങിയാണ് ഗോപിക എത്തിയത്. ആരാധകർ തടിച്ചുകൂടുകയും സെൽഫിയെടുക്കാൻ ധൃതി വെക്കുകയുമായിരുന്നു. തൃശൂർ എത്താൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചതിനൊപ്പം അഞ്‌ജലി എന്ന കഥാപാത്രത്തിനോടുള്ള സ്നേഹത്തിന് നന്ദി പറയുക കൂടിയായിരുന്നു ഗോപിക.

തന്റെ പഴയ തൃശൂർ ജീവിതത്തെക്കുറിച്ച് വാചാലനായ സജിൻ സ്വന്തം നാട്ടിലെ പരിപാടിക്ക് അതിഥിയായി എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു. ഇരുവരോടും സംസാരിക്കാനും ഫോട്ടോയെടുക്കാനുമെല്ലാം വൻ തിരക്കായിരുന്നു നേരിട്ടത്. സ്ത്രീകളും കുട്ടികളും മാത്രമല്ല യുവാക്കളും ശിവാഞ്‌ജലിമാരെ കാണാൻ മുൻനിരയിൽ തന്നെ ഇടം പിടിച്ചിരുന്നു.

അതേസമയം വളരെ ഏറെ ആരാധകരുള്ള മിനിസ്‌ക്രീൻ താരജോഡിയാണ് സജിൻ-ഗോപിക. ടെലിവിഷൻ ചരിത്രത്തിൽ തന്നെ മാറ്റം കുറിച്ചുകൊണ്ട് ഒട്ടേറെ ഫാൻ പേജുകളാണ് ഇവർക്കുള്ളത്. സജിനെന്നും ഗോപികയെന്നുമല്ല, ശിവനെന്നും അഞ്ജലിയെന്നും തന്നെയാണ് ഇപ്പോൾ ഈ താരങ്ങൾ അറിയപ്പെടുന്നത്. ഈയിടെയാണ് കൂടുതലും പൊതുവേദികളിൽ ഇവർ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇവർ ഒന്നിച്ചുള്ള ഒരു അഭിമുഖത്തിനാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഷൂട്ടിങ് തിരക്കുകളാണ് അത്‌ സാധ്യമാവാത്തതിന് പ്രധാന കാരണം.

Comments are closed.