കണ്ണന്റെ മോഹത്തിന് പണി നൽകി ബാലേട്ടൻ!!!റൊമാന്റിക്ക് മൂഡിലായി ശിവാഞ്‌ജലി!! ആരാധകർ ഡബിൾ ഹാപ്പി

സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർ അൽപ്പം നാണത്തിലാണ്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ശിവാഞ്ജലി പ്രണയത്തിന്റെ ഏറ്റവും ക്യൂട്ടായ ഒരു വേർഷനാണ് കാണിച്ചിരിക്കുന്നത്. പണ്ടൊരിക്കൽ ദേഷ്യം വന്നപ്പോൾ അഞ്ജു ശിവനെ ചിമ്പാൻസീ എന്ന് വിളിച്ചിരുന്നു. ഇപ്പോൾ അടിമാലി ട്രിപ്പിനിടെ അന്ന് വിളിച്ച പോലെ ഒന്നുകൂടി വിളിക്കാൻ ആവശ്യപ്പെടുകയാണ് ശിവൻ. വളരെ നാണത്തോടെ മടിച്ചു മടിച്ചാണ് അഞ്ജു വീണ്ടും അത്‌ ട്രൈ ചെയ്യുന്നത്.

‘നീ പോടാ ചിമ്പാൻസീ’ എന്ന് ഒന്ന് വിളിച്ചതിന് ശേഷം രണ്ട് കൈകളും കൊണ്ട് മുഖം പൊത്തുകയാണ് അഞ്ജു. എന്തായാലും ശിവാഞ്ജലിമാരുടെ കൂടുതൽ റൊമാന്റിക്കായ രംഗങ്ങൾ കാണിച്ചുതുടങ്ങിയതിലുള്ള സന്തോഷത്തിലാണ് ആരാധകർ. പണ്ടൊരിക്കൽ എന്തിനായിരുന്നു വഴക്കിട്ട് തന്നെ വീട്ടിൽ കൊണ്ടേ ആക്കിയതെന്നും അഞ്ജു ശിവനോട് ചോദിക്കുന്നുണ്ട്. എന്നാൽ അതൊക്കെ കഴിഞ്ഞുപോയ കാര്യമല്ലേ, അത്‌ വിട്ടുകളയ് എന്നാണ് ശിവന്റെ മറുപടി.

ഇന്നത്തെ പ്രൊമോ വീഡിയോ അവസാനിക്കുന്നത് തന്നെ ഇരുവരുടെയും ഏറെ റൊമാന്റികായ ഒരു നോട്ടത്തോടെയാണ്. അതേ സമയം തറവാട്ട് വീട്ടിൽ യുദ്ധത്തിനൊപ്പം ഒരു കല്യാണവിഷയം കൂടി ചർച്ചയിലുണ്ട്. കണ്ണന്റെ കാര്യമാണ്. കണ്ണന്റെ ആഗ്രഹം മുളയിലേ നുള്ളുകയാണ് നമ്മുടെ ബാലേട്ടൻ. ഏതോ ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞാണ് ചർച്ച ആരംഭിക്കുന്നത്.

ഇനിയിപ്പോൾ കണ്ണന്റെ കല്യാണവും നടത്താൻ പോവുകയാണോ എന്നാണ് പ്രേക്ഷകരുടെ കമന്റ്. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴ് പതിപ്പിൽ കണ്ണൻ ഒരു പെൺകുട്ടിയുമായി പ്രണയിക്കുകയും ആ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും ചെയ്യുന്നുണ്ട്. അങ്ങനെ തന്നെയാണോ ഇനി സാന്ത്വനത്തിന്റെ കഥയും മുന്നോട്ടുപോകുന്നത് എന്ന് ചോദിക്കുന്നുമുണ്ട് പ്രേക്ഷകർ. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം പരമ്പര. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്.

Comments are closed.