ഒരു വര്‍ഷത്തോളം ഒളിപ്പിച്ച ആ വലിയ രഹസ്യം; മകൾ രാധയ്ക്ക് ഒരു വയസ്സ്, സന്തോഷം അടക്കാനാവാതെ തെന്നിന്ത്യൻ സുന്ദരി ശ്രിയ ശരൺ

തെന്നിന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും പ്രിയ നടിയാണ് ശ്രിയ ശരൺ. രജനികാന്തിനൊപ്പവും വിജയയ്‌ക്കൊപ്പവും റൊമാന്റിക് ജോഡിയായി എത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടി.പൃഥ്വിരാജിന്റെ നായികയായി പോക്കിരിരാജ എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആൻഡ്രേയ് കൊഷ്ചീവുമായുള്ള വിവാഹ ശേഷം ശ്രിയ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെ കുറച്ചേ ശ്രിയ വെളിപ്പെടുത്തുകയുള്ളു.

ജനുവരിയിലായിരുന്നു ശ്രിയ ഒരു അമ്മയായത്. തന്റെ ഗർഭകാലവും പ്രസവവും എല്ലാം വലിയ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു നടി. ശ്രിയയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പല വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അതെല്ലാം നിഷേധിച്ചുകൊണ്ട് ഒരു വലിയ വെളിപ്പെടുത്തലാണ് താരം ഒക്ടോബറിൽ നടത്തിയത്. 2020 ലോക്ക്ഡൗൺ സമയത്താണ് താരം പെൺകുഞ്ഞിന് ജന്മം നൽകിയത്. ഏറെ ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചത്. രാധ എന്നാണ് താരം കുഞ്ഞിന് പേരിട്ടത്. ഇപ്പോഴിതാ മകൾക്ക് ഒരു വയസ് തികഞ്ഞ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് പ്രിയനടി.

മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും തരാം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം മനോഹരമായൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. “അവൾക്ക് ഇന്ന് 1 വയസ്സായി. കഴിഞ്ഞ വർഷം 7:40 ന് അവൾ എത്തി, അവൾക്ക് ഞങ്ങളുടെ ഹൃദയം സ്ഥിരമായി ഉണ്ട്…. നിങ്ങളുടെ എല്ലാ സ്നേഹത്തിനും അമ്മയ്ക്കും അച്ഛനും എന്റെ എല്ലാ കുടുംബത്തിനും നന്ദി.”- ശ്രിയ കുറിച്ചു. കുഞ്ഞ് രാധയ്‌ക്ക് ആശംസകളും സ്നേഹവുമായി ശ്രിയയുടെ കമ്മന്റ് ബോക്സ് നിറയുകയാണ്. കോവിഡ് കാലത്ത് തനിക്കുണ്ടായ ഏറ്റവും മനോഹരമായ നിമിഷമാണ് മകളുടെ ജനനമെന്ന് മുൻപ്പ് ശ്രിയ പറഞ്ഞിട്ടുണ്ട്.

അഭിനയം കൊണ്ടും നൃത്തം കൊണ്ടും നിരവധി പ്രശംസ പിടിച്ചുപറ്റിയ നടിയാണ് ശ്രിയ. ഹരിദ്വാറിലായിരുന്നു ശ്രിയയുടെ ജനനം. ശ്രിയ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് 2001 പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ്. തമിഴിലെ മിക്ക മുൻനിര നായകൻമാർക്കൊപ്പവും ശ്രിയ അഭിനയിച്ചിട്ടുണ്ട്. അജയ് ദേവ്ഗണിന്‍റെ നായികയായി ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിൽ ശ്രിയ ആയിരുന്നു നായിക.

Comments are closed.