റംസാന്റെയും സാനിയയുടെയും മിന്നൽ പ്രയോഗം ഏറ്റു!! മിന്നൽ മുരളി എഫക്റ്റിൽ റംസാനൊപ്പം സാനിയയും

കേരളമൊട്ടാകെ ഇപ്പോൾ മിന്നൽ എഫ്കടാണ്. ടോവിനോ തോമസ് നായകനായ മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തിയതോടെ സിനിമയിലെ പല രംഗങ്ങളും മലയാളക്കര ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു സൂപ്പർ ഹീറോ ചിത്രം പിറവിയെടുത്തത്. പ്രേക്ഷകരുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന കുറച്ചേറെ രംഗങ്ങൾ തന്നെ സിനിമയിൽ ഉണ്ട്. ഗുരു സോമസുന്ദരത്തിന്റെ പ്രണയാർദ്രമായ രംഗം മലയാളികളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കോളങ്ങളിൽ ഇടം പിടിച്ചതിന് പുറമേ ടോവിനോയുടെ ആക്ഷൻ മാസ് സീനുകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാണ്.

സിനിമയിലെ പല സീനുകളുടെയും റീക്രിയേറ്റിവ് വീഡിയോകൾ പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ബിഗ്ഗ്‌ബോസ് ഫെയിമും പ്രമുഖ ഡാൻസറുമായ റംസാനും ദക്ഷിണേന്ത്യൻ താരസുന്ദരി സാനിയ ഇയ്യപ്പനും ചേർന്ന് ചെയ്ത ഇത്തരത്തിലെ ഒരു റീക്രിയേറ്റിവ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടുതന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.

മിന്നൽ മുരളിയായി റംസാൻ തകർത്തഭിനയിക്കുന്നുണ്ട്. ടോവിനോയ്‌ക്കൊപ്പം സാനിയയുടെ മാസ്സ് പെർഫോമൻസ് ആണ് വീഡിയോയെ ഭംഗിയാക്കുന്നത്. ഇരുവരും മലയാളികൾക്ക് പ്രിയപ്പെട്ട നർത്തകർ തന്നെയാണ്. ഗ്ലാമറസ് നൃത്തച്ചുവടുകൾ കൊണ്ട് കേരളക്കരയുടെ മനം കവരാറുള്ള സാനിയക്ക് യുവാക്കളുടെ സ്നേഹം വാനോളമുണ്ട്. ബിഗ്ഗ്‌ബോസിലെത്തി തന്റെ ജനപ്രീതി ഉയർത്തിയ താരമാണ് റംസാൻ. വളരെ രസകരമായ കമ്മന്റുകളാണ് റീലിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ഇനി ഞങ്ങൾക്ക് കാണേണ്ടത് രണ്ടുപേരുടെയും മാസ്സ് ഡാൻസാണ് എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.

ഈ മുരളിയെ ഞങ്ങൾക്കിഷ്ടപ്പെട്ടു എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും റംസാന്റെയും സാനിയയുടെയും മിന്നൽ പ്രയോഗം ഏറ്റു എന്ന് തന്നെയാണ് സോഷ്യൽ മീഡിയ വിധിയെഴുതുന്നത്. അതേ സമയം അടുത്ത ബിഗ്ഗ്‌ബോസ്സിൽ സാനിയ ഇയ്യപ്പനെ കാണാനുള്ള ആഗ്രഹവും ആരാധകരിൽ ചിലർ പ്രകടിപ്പിക്കുന്നുണ്ട്.

Comments are closed.