അനുരാജിനും പ്രീണക്കുമൊപ്പം ഇനി ത്രിമൂർത്തികളുടെ കേളികൊട്ട്!!!അനുരാജ് പ്രീണ ദമ്പതിക്ക് കുഞ്ഞ് ജനിച്ചു;.പ്രിയതാരങ്ങൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

അനുരാജ് – പ്രീണ ദമ്പതികളെ അറിയാത്ത മലയാളികൾ ആരാണുള്ളത്?. സോഷ്യൽ മീഡിയയിൽ സജീവമായ ഏതൊരാൾക്കും അനുരാജ്, പ്രീണ, റിഷിക്കുട്ടൻ, റിഥ്വിക്ക് ഇവരെ എല്ലാവരെയും നന്നായി അറിയാം. സിനിമ ടിവി താരങ്ങൾക്ക് ലഭിക്കാറുള്ള അതേ സ്വീകരണമാണ് മൂവർക്കും സോഷ്യൽ മീഡിയ വഴി ലഭിക്കുന്നതും. കഴിഞ്ഞ കുറേ നാളുകളായി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇവരുടെ ജീവിതത്തിലെ പുതിയ സന്തോഷമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

അനുരാജ്-പ്രീണ ദമ്പതിമാരും അവരുടെ മക്കളും ടിക് ടോക്കിലൂടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. എല്ലാവരും ഡബ് സ്മാഷ് മോഡല്‍ വീഡിയോകളുടെ പിന്നാലെ പോയി പ്രശസ്തി നേടാൻ ശ്രമിച്ചപ്പോൾ സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് ഈ ദമ്പതിമാർ വേറിട്ടുനിന്നത്. സ്വന്തമായി ജ്യൂവലറി ബിസിനസ് നടത്തിക്കൊണ്ടുപോകുന്ന ഇവർക്ക് ഇപ്പോൾ യൂടൂബ് ചാനലും ബിസിനസ് പോലെ തന്നെയായി. ഏതാണ്ട് പതിനഞ്ച് പേരോളം അടങ്ങുന്ന ഒരു ടീമാണ് അനുരാജ്-പ്രീണ ദമ്പതികളുടെ ഡിജിറ്റൽ പേജുകൾ കൈകാര്യം ചെയ്തുകൊണ്ട് ജോലിയിലുള്ളത്.

അനുരാജിനും പ്രീണക്കും വീണ്ടും ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അനുരാജിനും പ്രീണയ്‌ക്കും ഇത് മൂന്നാമത്തെ കുഞ്ഞാണ്. ഇത്തവണ ഒരു രാജകുമാരനാണ് ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ഈ സന്തോഷം ഇൻസ്റാഗ്രാമിലൂടെ ഇവർ ആരാധകരെ അറിയിച്ചിട്ടുമുണ്ട്. പ്രത്യേകരീതിയിലുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സന്തോഷവാർത്ത ഇവർ ആരാധകരെ അറിയിച്ചത്. ബോൾ പെന്നിൽ നിന്നും ചവണ വെച്ച് മഷി കുടഞ്ഞ് പുറത്തേക്കിടുകയാണ്.

പ്രതീകാത്മകമായ രീതിയിൽ തങ്ങളുടെ സന്തോഷം ആരാധകരെ അറിയിക്കാനാണ് അനുരാജിനൊപ്പം പ്രീണയും ഈ വീഡിയോയിലൂടെ ശ്രമിച്ചിരിക്കുന്നത്. സ്വര്‍ണക്കട്ടി എന്ന പേരിൽ ഇവർ പുറത്തിറക്കിയ വെബ്‌സീരീസ് വൈറലായി മാറിയിരുന്നു. ആദ്യമൊക്കെ തമാശയുടെ അകമ്പടിയോടെ ആയിരുന്നെങ്കിലും പിന്നീട് ത്രില്ലര്‍ സീരീസ് ആയി മാറുകയായിരുന്നു സ്വർണ്ണക്കട്ടി. അതോടെയാണ് ടിക് ടോക്കും ഡബ്‌സ്‍മാഷും മാത്രമല്ല, വെബ് സീരിസും തങ്ങൾക്ക് വഴങ്ങും എന്ന് ഇവർ തിരിച്ചറിയുന്നത്.

Comments are closed.