വികാരധീനരായി മമ്മൂട്ടിയും മോഹൻലാലും: നടനത്തികവിന് പ്രണാമം അർപ്പിച്ച് കലാ സാംസ്കാരിക ലോകം

മലയാളത്തിന്റെ ഏക്കാലത്തെയും അനശ്വര നടൻ നെടുമുടി വേണു ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് അന്തരിച്ചിരുന്നു . നായകനും വില്ലനും സ്വഭാവ നടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ നെടുമുടി, കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെ ഗംഭീരമായി അവതരിപ്പിച്ചു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനയ കുലപതിയായിരുന്നു. അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. നെടുമുടി വേണു എന്ന വിസ്മയ താരത്തിന് അനുശോചനമറിയിച്ച് നിരവധി പേരാണ് വരുന്നത്

ഇന്നലെ വെെകിട്ടോടെ എത്തിയ മമ്മൂട്ടിക്കും വാക്കുകളില്ലാതെ വിഷമിച്ച മോഹലാലും ആരാധകരെ കൂടുതൽ നോമ്പരത്തിലാഴ്ത്തുകയായിരുന്നു. മമ്മൂട്ടി 40 വർഷക്കാലത്തെ അഭിനയ സഹവാസം ആണ് ഓർത്തെടുത്തത് എങ്കിൽ മോഹൻലാൽ ഒരുപടികൂടി കടന്നായിരുന്നു സൗഹൃദ അനുഭവങ്ങൾ പങ്കിട്ടത്. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്ന പറഞ്ഞ് ലാൽ വികാരധീനനായി.

” നെടുമുടി വേണു എന്ന എന്റെ സുഹൃത്തിന്റെ ഈ വിയോ​ഗം കലാ സാംസ്കാരിക രം​ഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എനിക്ക് ഉണ്ടായ നഷ്ടം നഷ്ടമായിത്തന്നെ ഇരിക്കുന്നു. ഞങ്ങൾ തമ്മിലുള്ളത് നാല്പത് വർഷത്തെ പരിചയമാണ്. അത് ഒരു പരിചയമല്ല. സൗഹൃദമാണ്. സൗഹൃദത്തിന് അപ്പുറത്തെക്കുള്ള എന്തോ ഒരു വ്യക്തി പരമായ ബന്ധമാണ്എനിക്കുള്ളത്.

അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. പതിന‍ഞ്ച് ദിവസങ്ങൾക്കു മുൻപ് എന്നോടൊപ്പം അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം വിശ്വസിക്കാനാകുന്നില്ല. നെടുമുടി വേണുവിന്റെ ഓർമകൾ എന്നും നക്ഷത്ര ശോഭയോടെ നിലനിൽക്കുമെന്നാണ്” ഇടറിയ വാക്കുകളോടെ മമ്മൂട്ടി പ്രതികരിച്ചത്

Comments are closed.