ഞാൻ ഞാൻ ആയിരിക്കാൻ എന്നെ പഠിപ്പിച്ചത് ഡാഡിയാണ്;അച്ഛന്റെ ഓർമ്മകളിൽ വിങ്ങി സുപ്രിയയുടെ കുറിപ്പ്

നടൻ പൃഥ്വിരാജിന്റെ ഭാര്യയും മലയാളത്തിലെ മുൻനിര നിർമ്മാതാവുമാണ് സുപ്രിയ മേനോൻ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുപ്രിയയുടെ അച്ഛൻ അന്തരിച്ചത്. ബിബിസി ചാനലിൽ ജേർണലിസ്റ്റ് ആയ സുപ്രിയ 2011ലാണ് വിവാഹം കഴിച്ചത്. അലംകൃത എന്ന പേരുള്ള ഒരു മകളുണ്ട് ഇവർക്ക്. ക്യാൻസർ ബാധയെ തുടർന്ന് ആയിരുന്നു സുപ്രിയയുടെ അച്ഛന്റെ മരണം. അച്ഛന്റെ ഓർമ്മയിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ് ഇപ്പോൾ

വൈറലായിരിക്കുന്നത്. ഇതാദ്യമായാണ് മാതാപിതാക്കളുടെ ചിത്രങ്ങൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 13 മാസങ്ങൾ നീണ്ട ക്യാൻസർ പോരാട്ടത്തിനൊടുവിൽ എന്റെ ജീവന്റെ നല്ലൊരു ഭാഗമായ എന്റെ അച്ഛൻ കഴിഞ്ഞ ഞായറാഴ്ച വിടപറഞ്ഞു. എന്റെ അച്ഛനായിരുന്നു എനിക്കെല്ലാം, എനിക്ക് എന്റെ സ്വപ്നങ്ങൾക്കുള്ളിൽ പറക്കാൻ എന്റെ

ചെറകുകൾക്കുള്ളിൽ കാറ്റായതും എനിക്ക് ജീവശ്വാസമായതും എന്റെ അച്ഛൻ ആയിരുന്നു. ഞാൻ ഒറ്റമകൾ ആയിട്ട് കൂടി എന്നെ സംരക്ഷിക്കുന്നതിൻ്റെ പേരിൽ എന്റെ സ്വപ്നങ്ങൾക്കൊ കരിയർനോ ഞാൻ സ്നേഹിച്ച ആളെ വിവാഹം ചെയ്യുന്നതിനോ ഒന്നിനും അദ്ദേഹം തടസ്സം നിന്നില്ല. സ്വന്തം ഇഷ്ടങ്ങൾ ത്വജിച്ച് എല്ലാ കാര്യത്തിലും എനിക്ക് സപ്പോർട്ട് ആയി നിന്നു. എന്റെ പരാജയങ്ങളിലും എന്റെ ഒപ്പം നിന്നു. എല്ലാവരും പറയാറുള്ള എന്നിലെ ഗുണങ്ങളെല്ലാം എനിക്ക്

അച്ഛനിൽ നിന്ന് ലഭിച്ചതാണ്. ഞാൻ ആയിരിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. എന്റെ മകൾ ആലിയോടും അദ്ദേഹം അത് തന്നെ ചെയ്തു. അവൾ ജനിച്ച ദിവസം മുതൽ ഡാഡി അവൾക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിൻ്റെ ലോകം തന്നെ അല്ലിയായിരുന്നു. ഇന്നെന്റെ കൈയിൽ ഒരു ചിതാഭസ്മ കലശമായിരിക്കുന്ന എൻറെ അച്ഛനെക്കുറിച്ച് ഇത്രയെ പറയുന്നുള്ളൂ – എന്നെ ഡാഡി വിട്ടുപോയെന്നറിയാം പക്ഷേ, ഡാഡി എന്റെ ഹൃദയത്തിൽ ഉണ്ട് എന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു, കാരണം പലതരത്തിലും ഞാൻ ഡാഡി തന്നെയാണല്ലോ,.. എന്നും സുപ്രിയ തന്റെ കുറിപ്പിൽ പറയുന്നു

Comments are closed.