ചായക്കട നടത്തി ലോകം ചുറ്റിയ വിജയനെയും ഭാര്യയും; കുറിച്ച് സൂരജിന് പറയാനുള്ളത്

പല സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് സൂരജ് തേലക്കാട്. കോമഡി വേഷങ്ങളാണ് സൂരജ് കൂടുതലും കാഴ്ചവച്ചിട്ടുള്ളത്. പൃഥ്വിരാജ് നായകനായ അൽഭുതദ്വീപ് എന്ന ചിത്രത്തിൽ വളരെ പ്രധാനമായ ഒരു വേഷം അദ്ദേഹം ചെയ്തിരുന്നു. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ആ വേഷം ഇന്നും ജനമനസ്സിൽ ഉണ്ട്. ഏറ്റവും അടുത്തായി ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ എടുത്ത് പറയേണ്ട ഒരു വേഷം സൂരജ് ചെയ്തിരുന്നു. മുഴുവന്‍ സമയവും റോബോര്‍ട്ടായാണ് ചിത്രത്തിൽ സൂരജ് തൻ്റെ പ്രകടനം കാഴ്ചവെച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ അദ്ദേഹത്തിൻ്റെ ഈ അഭിനയത്തെ പ്രശംസിച്ചിരുന്നു.

സോഷ്യൽ മീഡിയ വഴി താരം തൻ്റെ ചിത്രങ്ങളും വിശേഷങ്ങളും ജനങ്ങളോട് പങ്ക് വെക്കാറുണ്ട്. സിനിമാ ലോകത്തെ കാര്യങ്ങൾ മാത്രമല്ല തൻ്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ അഭിപ്രായങ്ങളും സാമൂഹ്യ മാധ്യമം വഴി സൂരജ് ജനങ്ങളോട് പറയാറുണ്ട്. അടുത്തായി സോഷ്യൽ മീഡിയ വഴി താരം പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഒരു കാലത്ത് ടിവിയിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് വിജയനുംഭാര്യയും. പതിനാറ് വര്‍ഷം കൊണ്ട് ഇരുപത്തി ആറ് രാജ്യങ്ങള്‍ ഭാര്യക്കൊപ്പം യാത്രചെയ്ത വിജയനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. ചായക്കട നടത്തിയാണ് വിജയനും ഭാര്യവും തങ്ങളുടെ സ്വപ്നം നടത്തിയത്.

വിജയൻ മരിച്ച വിവരം ഒരു ഞെട്ടലോടെയാണ് കേരളം കേട്ടത്. പേര് പോലെ തന്നെ ജീവിതത്തിലും തൻ്റെ ആഗ്രഹം സാധിച്ച് വിജയിച്ച വിജയേട്ടനെ കുറിച്ചാണ് സൂരജ് തൻ്റെ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തെയും ഭാര്യ മോഹനയെയും നേരില്‍ കാണാനും അവരുടെ കൈയ്യില്‍ നിന്നൊരു ചായകുടിക്കുവാനും സാധിച്ചിരുന്നു എന്നാണ് സൂരജ് തൻ്റെ പോസ്റ്റിൽ പറയുന്നത്. “ഈ ലോകത്തിലെ യാത്ര അവസാനിപ്പിച്ച് അദ്ദേഹം മറ്റൊരു ലോകത്തിലേക്ക് യാത്രയായി, വിജയേട്ടാ പ്രണാമം, ആദ്യമായി ഫ്‌ളവേഴ്‌സ് കോമഡി സൂപ്പര്‍ നൈറ്റ് പ്രോഗ്രാമില്‍ വച്ചാണ് കണ്ടത്

പിന്നീട് അലീന പടിക്കലിനോടൊപ്പം കടയില്‍ പോകാനും വിജയേട്ടന്റെ കയ്യില്‍ നിന്നും ഒരു ചായ കുടിക്കാനും സാധിച്ചു. വിജയേട്ടാ, ചേച്ചി നിങ്ങള്‍ രണ്ടു പേരും വലിയ ഇന്‍സ്പിരേഷന്‍ ആണ് എന്നായിരുന്നു താരം കുറിച്ചത്. എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് പ്രിയസഖിയെ തനിച്ചാക്കി 76 വയസില്‍ ആയിരുന്നു വിജയേട്ടന്റെ വിടപറച്ചില്‍.” – സൂരജിൻ്റെ വാക്കുകൾ- ജനങ്ങൾക്കിടയിൽ സൂരജിൻ്റെ ഈ പോസ്റ്റ് വളരെ ശ്രദ്ധേയമായി. വിജയനും ഭാര്യയും പലർക്കും പ്രചോദനം നൽകുന്ന മനുഷ്യരാണ്.

Comments are closed.