ഇതിലും വലുതൊക്കെ നമ്മളെത്ര കണ്ടതാ:ചൈതന്യ പ്രകാശിന്റെ ഇൻസ്റ്റാഗ്രാം റീല് വൈറലാകുന്നു

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയാണ് സ്റ്റാർ മാജിക്. ഒട്ടേറെ താരങ്ങളാണ് സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കവർന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പലരും പിന്നീട് സ്റ്റാർ മാജിക്കിൽ വരുകയും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ പ്രധാനപ്പെട്ട ഒരാൾ തന്നെയാണ് ചൈതന്യ പ്രകാശ്. പത്തനംതിട്ടക്കാരിയായ ചൈതന്യ പ്രകാശ് സ്റ്റാർ മാജിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്. 18 വയസ്സാണ്

താരത്തിന്റെ പ്രായം. നൃത്തവും അഭിനയവും പിന്നെ മോഡലിങ്ങും ഒക്കെയാണ് ചൈതന്യയുടെ ഇഷ്ടമേഖലകൾ. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് ചൈതന്യ. താരത്തിന്റേതായി പ്രത്യക്ഷപ്പെടുന്ന ഇൻസ്റ്റാഗ്രാം റീലുകൾക്കും മറ്റും പ്രേക്ഷകർ വൻകയ്യടിയാണ് നൽകാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഇൻസ്റ്റാഗ്രാം റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രതിസന്ധികളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശമാണ് വീഡിയോ

വഴി ചൈതന്യപ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സാഹസികമായ ഒന്ന് വളരെ എളുപ്പത്തിൽ ചെയ്തു ഇത് സിമ്പിൾ അല്ലേ എന്ന് ചോദിക്കുകയാണ് ചൈതന്യ. വീഡിയോയ്ക്ക് താഴെ ആരാധകർക്കൊപ്പം പല സെലിബ്രെറ്റികളും കമ്മന്റുകളുമായ് എത്തുന്നുണ്ട്. അക്കൂട്ടത്തിൽ സ്റ്റാർ മാജിക്കിലെ സഹതാരം ഷിയാസ് കരീമുമുണ്ട്. എന്ത് പറ്റി എന്ന ഷിയാസിന്റെ ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും പറ്റിയില്ലലോ എന്ന മറുപടിയാണ് ചൈതന്യ കൊടുത്തിരിക്കുന്നത്.

വളരെ ഹാസ്യാത്മകമായ ഒരു വിഡിയോയായാണ് ഇത്തവണ ചൈതന്യ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലാകുകയായിരുന്നു. റീൽസിലൊക്കെ പിള്ളേർ ഇങ്ങനെ ചെയ്യുമല്ലോ, അത് കണ്ടിട്ടാണ് ഇത് എന്ന് വിഡിയോയിൽ ഒരു വാചകവുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ചൈതന്യ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ ലൈവിൽ വന്നു വിശേഷങ്ങൾ പങ്കുവെക്കാറുള്ള ചൈതന്യയുടെ ബെർത്ഡേ സെലിബ്രെഷനും ഈയിടെ വൈറലായിരുന്നു.

Comments are closed.