ഞങ്ങളുടെ കുഞ്ഞൂട്ടന് പേരിട്ടു. നടൻ നിരഞ്ജൻ നായരുടെ പുതിയ വിശേഷം കണ്ടോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് നടൻ നിരഞ്ജൻ നായർ. മൂന്നുമണി, രാത്രി മഴ, പൂക്കാലംവരവായി തുടങ്ങിയ പരമ്പരകളിലൂടെ നിരഞ്ജൻ മലയാളികളുടെ മനം കവർന്നു. താരത്തിന്റെ വിവാഹവാർത്തകളെല്ലാം അക്കാലത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. ഈയിടെ പുതിയ യൂട്യൂബ് ചാനലുമായി ഭാര്യ ഗോപികക്കൊപ്പം വിശേഷങ്ങൾ പങ്കിട്ടു നിരഞ്ജൻ എത്തിയിരുന്നു. താരം യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾക്കെല്ലാം വൻ

സ്വീകാര്യതയാണ് ലഭിക്കാറ്‌. കുടുംബ വിശേഷങ്ങളും താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് ‘ഞങ്ങടെ ചെക്കൻ വന്നേ’ എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജൻ മകൻ പിറന്ന വിശേഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങളാണ് താരം യൂ ടൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദൈവിക് ശ്രീനാഥ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ലളിതമായ ചടങ്ങുകളായിരുന്നെങ്കിലും വളരെ സന്തോഷത്തോടെയാണ് നിരഞ്ജൻ വിശേഷങ്ങൾ പങ്കിട്ടിരിക്കുന്നത്.

“നിന്റെ ഈ ചിരിയിലാണ് ഞങ്ങളുടെ സ്വർഗം…നീയാണ് ഞങ്ങളെ സ്വപ്നം കാണാനും ജീവിക്കാനും പ്രേരിപ്പിക്കുന്നത് … ഞങ്ങടെ കുഞ്ഞൂട്ടനൊപ്പം ആദ്യ ചിത്രം ” എന്ന് കുറിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചടങ്ങിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ഗോപികയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഈയിടെ ഗോപികയുടെ രചനയിൽ ഒരു ഹ്രസ്വചിത്രത്തിൽ നിരഞ്ജനും സ്വാസികയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നിഷ്കളങ്കനായ നടൻ എന്ന ഇമേജാണ് നിരഞ്ജന്

പ്രേക്ഷകർക്കിടയിൽ. ഇപ്പോൾ രാക്കുയിൽ എന്ന സീരിയലിലെ ഒരു പ്രധാനകഥാപത്രത്തെയാണ് നിരഞ്ജൻ അവതരിപ്പിക്കുന്നത്. ശ്രീനാഥ് എന്നാണ് താരത്തിന്റെ അധികമാർക്കുമറിയാത്ത മറ്റൊരു പേര്. സീരിയലിൽ അഭിനയിച്ചുതുടങ്ങിതോടെയാണ് നിരഞ്ജൻ എന്ന പേരിൽ താരം അറിയപ്പെട്ടുതുടങ്ങിയത്. ഏതാനും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്വാഭാവികമായ അഭിനയശൈലിയും കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രീതിയും കൊണ്ട് നിരഞ്ജൻ ഇതിനകം പ്രേക്ഷകരുടെ മനസ് കീഴടക്കിക്കഴിഞ്ഞു

Comments are closed.