ചിലപ്പോൾ ഞാൻ ഇങ്ങനെയാണ്! 😍 നീല ചുരിദാറിൽ തിളങ്ങി നസ്രിയ; എന്ത് ഭംഗിയാണ് കുഞ്ഞീ നിന്നെ കാണാൻ എന്ന് ദുൽഖർ.!!

എന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് യുവനടി നസ്രിയ. ടെലിവിഷൻ അവതാരകായായെത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു താരം. സ്റ്റാർ സിംഗർ ഷോയിലാണ് നസ്രിയയെ ആദ്യമായി പ്രേക്ഷകർ കണ്ടത്. പിന്നീട് പ്രമാണി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായും താരം തിളങ്ങി. താരത്തിന്റെ നിഷ്കളങ്കമായ സംസാരശൈലിയും കുട്ടിത്തം വിട്ടുമാറാത്ത ചിരിയും കളിയുമെല്ലാം പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു.

എന്നാൽ ഫഹദ് ഫാസിലിന്റെ ജീവിതപങ്കാളിയായപ്പോഴും നസ്രിയ സിനിമയോടുള്ള ഇഷ്ടം കൈവിട്ടില്ല. കൂടെ എന്ന സിനിമയിൽ പ്രേക്ഷകരെ കയ്യിലെടുക്കും പാകത്തിനുള്ള ഒരു കഥാപാത്രവുമായി നസ്രിയ വിവാഹത്തിന് ശേഷമുള്ള സിനിമാജീവിതത്തിന് തുടക്കം കുറിച്ചു. താരത്തിന്റെ ആരാധകർക്ക് അത് വലിയൊരു സന്തോഷം തന്നെയായിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ നസ്രിയ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ

കുറച്ചു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ‘വല്ലപ്പോഴുമൊരിക്കൽ’ എന്ന ക്യാപ്‌ഷനോടെയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നീല നിറത്തിലെ ചുരിദാറിൽ സുന്ദരമായ ഒരു പുഞ്ചിരിയോടെയുള്ള ഫോട്ടോയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ വളരെ പെട്ടെന്നാണ് ഫോട്ടോ തരംഗമായത്. പോസ്റ്റിനു താഴെ നിമിഷ സജയൻ, റോഷൻ മാത്യു, റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, റാഷി ഖന്ന, സിതാര തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും

കമ്മന്റുമായെത്തിയിട്ടുണ്ട്. ദുൽഖർ സൽമാനും ഫോട്ടോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്. ‘എന്തഴകാണ് കുഞ്ഞീ, നിന്നെക്കാണാൻ’ എന്നാണ് ഡി ക്യൂ കുറിച്ചത്. ദുൽഖറുമായ് വലിയൊരു സൗഹൃദമാണ് നസ്രിയക്കുള്ളത്. ദുൽകറിന്റെ ഭാര്യ അമാലുമായും നസ്രിയ നല്ല കമ്പനിയാണ്. ഇരുവരുമായുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ദുൽഖർ അഭിമുഖങ്ങളിലൊക്കെ സംസാരിക്കാറുണ്ട്. നിർമ്മാണരംഗത്തേക്കും നസ്രിയ കാലെടുത്തു വെച്ചിരുന്നു.

Comments are closed.