പണിതരാൻ തയ്യാറായിരിക്കുന്ന ഭാര്യ;ദുർ​ഗ കൃഷണ ഇങ്ങനെയൊക്കെ ചെയ്യുമോ 😱ഇത് വമ്പൻ സർപ്രൈസ്

പൃഥ്വിരാജ് ചിത്രമായ വിമാനം എന്ന സിനിമയിലൂടെ കടന്നുവന്ന താരമാണ് ദുർഗ കൃഷ്ണ. നാടൻ വേഷങ്ങളിൽ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. അഭിനയിത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കു വെയ്ക്കുന്ന ചിത്രങ്ങളും വീഡീയോകളുമൊക്കെ ക്ഷണ നേരം കൊണ്ടാണ് ആരാധകരെറ്റെടുക്കുന്നത്.

സിനിമ നിർമാതാവും ബിസിനസുകാരനുമായ അർജുനുമായി ഇക്കഴിഞ്ഞ ഏപ്രിലായിരുന്നു ദുർ​ഗയുടെ വിവാഹം. വിവാ​ഹ ശേഷവും ​താരം അഭിനയ രം​ഗത്തും സോഷ്യൽ മീഡിയായിലും സജീവ സാന്നിധ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് അർജുൻ തന്റെ ഇൻസ്റ്റ​ഗ്രാം പേജീലൂടെ പങ്കുവച്ച ഒരു വീഡിയോയാണ്. ഒരു കുസൃതി ചിരിയോടെ മുറിയുടെ മൂലയ്ക്ക് കപ്പിൽ വെള്ളവുമായി കാത്തിരിക്കുന്ന ദുർഗ ആണ് വീഡിയോയുടെ

തുടക്കത്തിൽ ഉള്ളത്. ബാത്റൂമിൽ നിന്ന് ഇറങ്ങിവരുന്ന അർജുന്റെ പുറത്തേക്ക് കപ്പിലെ വെള്ളം ഒഴിക്കുന്ന ദുർഗ കൊച്ചുകുട്ടിയെപ്പോലെ താൻ ഒപ്പിച്ച തമാശയ്ക്ക് പൊട്ടി ചിരിക്കുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ നിൽക്കുന്ന അർജുനെയും ആരാധകർ ഇരുകെെയ്യും നീട്ടിയാണ് സ്വീകരിച്ചത്.പണിതരാൻ തയ്യാറായിരിക്കുന്ന ഭാര്യ എന്ന അടിക്കുറിപ്പോടെയാണ് അർജുൻ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അർജുനന്റെ ഇൻസ്റ്റാഗ്രാമിൽ

പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി കമന്റുകൾ ആണ് വന്നിട്ടുള്ളത്. എടാ ദുഷ്ടാ എന്ന് പറഞ്ഞ് വീഡിയോയ്ക്ക് താഴെ ദുർഗ കൃഷ്ണ പോസ്റ്റ് ചെയ്യുന്ന കമന്റ് ആണ് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുന്നത്. ആരാ എന്റെ കുളിക്കാത്ത ഏട്ടന്റെ മുകളിൽ വെള്ളം ഒഴിച്ചതെന്നും. അയ്യോ പാവം എന്നും ഒക്കെ പറഞ്ഞ് നിരവധി ആരാധകരാണ് അർജുന് പിന്തുണയുമായി രം​ഗത്തെത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് ദുർഗ്ഗയുടെ വീഡിയോ വൈറലായത്. നിരവധി പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്

Comments are closed.