എല്ലാവരുടേയും സപ്പോർട്ട് ഞങ്ങൾക്ക് വേണം :മനസ്സ് തുറന്ന് ബാലു

വളരെ അധികം കാലം മലയാളം ടെലിവിഷനിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറ്റം നടത്തിയ ഹാസ്യപരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. ബാലുവും നീലുവും മുതൽ പാറുക്കുട്ടി വരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. തുടക്കം മുതൽ തന്നെ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ച പരമ്പര അവസാനിച്ചതോടെ ആരാധകരും നിരാശരായിരുന്നു. ബിജു സോപാനം, നിഷ സാരംഗ്, ജൂഹി, ശിവാനി, ബേബി അമേയ തുടങ്ങി ഉപ്പും മുളകിലെ എല്ലാ അഭിനേതാക്കൾക്കും ഫാൻ ഗ്രൂപ്പുകൾ തന്നെ ഉണ്ടായിരുന്നു.

അതേസമയം സീ കേരളം ചാനലിൽ ഉടൻ ആരംഭിക്കുന്ന എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് ഉപ്പും മുളകും ഫാമിലി തിരിച്ചുവരുന്നത്. ജൂഹി പരമ്പരയിൽ ഉണ്ടാവുമോ എന്ന് പ്രേക്ഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിഷയ്‌ക്കൊപ്പമുള്ള ജൂഹിയുടെ ചിത്രം പ്രേക്ഷകരെ ഹാപ്പിയാക്കിയിട്ടുണ്ട്. ഉപ്പും മുളകും ഫാമിലി അച്ചായൻ-അച്ചായത്തി കുടുംബമായാണ് എരിവും പുളിയും പരമ്പരയിൽ എത്തുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പരമ്പരയിൽ വളരെ നിർണായക റോളിൽ എത്തുന്ന ബിജു സോപാനം ഒരു സന്തോഷ വാർത്ത പങ്കിടുകയാണ്. തങ്ങൾ വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ എല്ലാ പിന്തുണകളും ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപെടുന്നുണ്ട്. കൂടാതെ എല്ലാവരുടെയും പ്രാർഥനകളും നമുക്ക് സോഷ്യൽ മീഡിയ ചർച്ചകളിൽ അടക്കം കാണുവാൻ സാധിക്കും.

പൂജാവേളയിലെ ചിത്രങ്ങളിൽ ലച്ചുവിനെ കാണാതായത് ആരാധകർ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ പുതിയ വാർത്തകൾ പറയുന്നത് എരിവും പുളിയും എന്ന പരമ്പരയിൽ അച്ചായൻ കുടുംബത്തിന്റെ കഥയാണ് പറയുന്നതെന്നാണ്. അച്ചായനും അച്ചായത്തിയുമായ് ബിജു സോപാനവും നിഷ സാരംഗും എത്തുമ്പോൾ ലച്ചുവും പരമ്പരയിൽ ഉണ്ടായേക്കും. നടൻ ജോണി ആന്റണിയുമായി ഉപ്പും മുളകും താരങ്ങൾ നിൽക്കുന്ന ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്

Comments are closed.