ഹലോ മരുമകനെ.. 😂 പുതിയ വിശേഷം അറിഞ്ഞോ.? അമ്മയാകാൻ പോകുന്ന ആതിരയെ കാണാൻ അമൃത എത്തിയപ്പോൾ.!! [വീഡിയോ]

സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. വളരെ നല്ല പശ്ചത്തലത്തിലൂടെ കടന്നു പോകുന്ന സീരിയലിനും കഥാപാത്രങ്ങൾക്കും ആരാധകർ നൽകുന്ന പരി​ഗണന ചില്ലറയൊന്നുമല്ല. കുടുംബവിളക്ക് പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരികളായി മാറിയ രണ്ട് നടിമാരാണ് ആതിര മാധവും, അമൃത നായരും. അഭിനയത്തിനോടൊപ്പം തന്നെ യൂട്യൂബും റീൽസുമൊക്കെയായി സോഷ്യൽ മീഡിയയിൽ

സജീവമായ ആതിരയ്ക്കും അമൃതയ്ക്കും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ ദിവസം താൻ ഗർഭിണിയാണന്നും നാലുമാസം പിന്നിട്ടെന്നും നടി ആതിര സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. വിവാഹവാർഷിക ദിനത്തിലാണ് താരം ഈ സന്തോഷ വാർത്ത ആരാധകറുമായി പങ്കുവെച്ചത്. താരം പങ്കുവെച്ച പ്രഗ്നന്‍സി ജേർണി വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത ആതിരയെ കാണാൻ സുഹൃത്തായ അമൃത

താരത്തിന്റെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. മധുര പലഹാരങ്ങളും കൊണ്ടായിരുന്നു അമൃതയുടെ ആതിരയെ കാണാൻ എത്തിയത്. അമ്മയാകാൻ പോകുന്ന ആതിരയെ കാണാൻ എത്തിയ വീഡിയോയും അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. അമൃത പങ്കുവെച്ച വീഡിയോ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആതിരയ്ക്ക് പിറക്കാൻ പോകുന്നത് മകൻ ആയിരിക്കുമെന്നും എന്റെ മകളെ

ആയിരിക്കും ആതിരയുടെ മകൻ വിവാഹം ചെയ്യുന്നതെന്നും അമൃത പറയുന്നുണ്ട്. ഹലോ മരുമകനെ 😂😂…… പുതിയ വിശേഷം അറിഞ്ഞോ.? എന്നു പറഞ്ഞാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗർഭിണി ആയ ആതിരയും അമൃതയും ചേർന്നുള്ള ഒരു ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Comments are closed.