നാത്തൂനൊരു സർപ്രൈസ് പാർട്ടി ;ബർത്ഡെ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് ഡിംപിൾ റോസ്

മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് ഡിംപിൾ റോസ്. സീരിയൽ രംഗത്തിലൂടെ അരങ്ങേറിയ താരമിപ്പോൾ കുറച്ചുനാളായി അഭിനയ രംഗത്തു നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിന്നെങ്കിലും താരം സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. തന്റെ ആഘോഷങ്ങളും വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരത്തിന് ആരാധകരേറെയാണ്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള താരം ഇടയ്ക്കിടയ്ക്ക് തന്റെ വീട്ടിലെ ആഘോഷങ്ങൾ ഒക്കെ യൂട്യൂബ് ചാനലിലൂടെ അരാധർക്കുവേണ്ടി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് തനിക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങളെ കുറിച്ചും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചുമെക്കെ താരം പറഞ്ഞിരുന്നു. പ്രസവത്തിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ഇപ്പോൾ സന്തോഷം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയ താരം ഇതിനിടയിൽ

താരകുടുംബത്തിലേക്ക് വന്ന മറ്റൊരു സന്തോഷം കൂടി തന്റെ വീഡിയോയിലൂടെ പറയുകയാണ്. തന്റെ നാത്തൂൻ ആയ ഡിവൈന്റെ ബർത്ഡെ ആഘോഷത്തിന്റെ വീഡിയോയാണിത്. വീഡിയോ വന്ന കുറച്ച് സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുറച്ച് നാളു മുൻപായിരുന്നു ഡിവൈനും ഡോണിക്കും ഒരാൺകുട്ടി പിറന്നത്. തോമയെന്നാണ് കുഞ്ഞിന്റെ പേര് തോമ ഉണ്ടായ ശേഷമുള്ള ഡെെവിന്റെ ആദ്യത്തെ പിറന്നാൾ ആണ് ഇതെന്ന് ഡിംപിൾ

വീഡിയോയുടെ ആദ്യം തന്നെ പറയുന്നുണ്ട്. അമ്മയുടെ ബർത്ത് ഡേ ആഘോഷിക്കുന്ന കുട്ടി താരവും വീഡിയോയിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു. ഡിവൈൻ്റെ ഇരുപത്തിയാറാം പിറന്നാളാണ് ആഘോഷിച്ചത്. അധികം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ സിമ്പിൾ ആയിട്ടുള്ള ആഘോഷമായിരുന്നു വീട്ടിലെ ആൾക്കാർ മാത്രമാണ് ബർത്ത് ഡേ പരുപാടിയിൽ പങ്കെടുത്തിരുന്നത്. നാത്തൂന് സർപ്രൈസായി ഡിംപിൾ ഒരുക്കിയ ബർത്ത് ഡേ പാർട്ടി ഹിറ്റായി എന്ന് വേണം പറയാൻ. ചെറിയ സന്തോഷങ്ങൾ പോലും ആഘോഷങ്ങളാക്കുന്ന ഡിംപിൾ അതോക്കെ തന്റെ ഇൻസ്റ്റാഗ്രാം പേജീലൂടെയും യൂ‍ട്യൂബ് ചാനലിലൂടെയും ആരാധകർക്ക് വേണ്ടി പങ്കു വെയ്ക്കാറുണ്ട്. താരകുടുംബത്തെ കുറിച്ച് വരുന്ന ഓരോ വിശേഷങ്ങളും വലിയ രീതിയിൽ ചർച്ചയാവാറുണ്ട്.

Comments are closed.