മുട്ടൻ പണികൾ ഏറ്റുവാങ്ങി കുടുംബവിളക്കിലെ സിദ്ധാർഥും സാന്ത്വനത്തിലെ സാവിത്രിയും😮😮സിദ്ധുവിന്റെ പുഷ് അപ്പ് കണ്ട് കണ്ണുതള്ളി സാവിത്രി

പ്രേക്ഷകരുടെ മനസിലേക്ക് വളരെ എളുപ്പത്തിൽ കടന്നുചെല്ലുന്നവരാണ് സീരിയൽ അഭിനേതാക്കൾ. അത്തരത്തിൽ പ്രേക്ഷകപ്രീതിയിൽ മുന്നിട്ട് നിൽക്കുന്ന രണ്ട് പരമ്പരകളാണ് ഏഷ്യാനെറ്റിലെ സാന്ത്വനവും കുടുംബവിളക്കും. രണ്ട് പരമ്പരകളിലെയും താരങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. സീരിയലിലെ കഥാപാത്രങ്ങളുടെ പേരിൽ പോലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫാൻസ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

അൽപ്പം നെഗറ്റീവ് ഷേഡ് കടന്നുകൂടിയാലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് കഥാപാത്രങ്ങളാണ് സാന്ത്വനത്തിലെ സാവിത്രി അമ്മായിയും കുടുംബവിളക്കിലെ സിദ്ധാർഥും. സ്വന്തം മകളെ മനസില്ലാമനസോടെ സാന്ത്വനത്തിലെ ശിവന്റെ കയ്യിലേക്ക് ഏൽപ്പിക്കേണ്ടി വന്നതിന്റെ ദേഷ്യമാണ് സാവിത്രിക്ക്. അതിനപ്പുറം സാന്ത്വനം കുടുംബത്തോടും ദേവിയോടുമുള്ള ഈർഷ്യയും സാവിത്രിക്കുണ്ട്. സാധാരണ കുടുംബജീവിതത്തിലകപ്പെട്ടുപോയ സുമിത്രയെ തഴഞ്ഞ് ഓഫീസിലെ സഹപ്രവർത്തക വേദികയെ ജീവിതത്തിൽ കൂടെക്കൂട്ടാൻ തീരുമാനിച്ചതാണ് സിദ്ധാർത്ഥിനെ പ്രേക്ഷകർ വെറുത്തുതുടങ്ങാൻ കാരണം. ഇരുവരും ഭീകരമായ നെഗറ്റീവ് ട്രാക്ക് സ്വീകരിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് സമയോചിതമായി വില്ലന്മാരുടെ ശ്രേണിയിൽ കൂട്ടുചേർക്കാനുള്ള രണ്ടുപേർ തന്നെയാണ് ഇവർ.

എന്നാൽ യഥാർത്ഥജീവിതത്തിൽ ഇവർ രണ്ടുപേരും വളരെയേറെ നർമ്മബോധമുള്ളവർ തന്നെയെന്നത് ഇവർ പങ്കെടുക്കുന്ന ടീവി ഷോകളിലൂടെയും മറ്റും പ്രേക്ഷകർക്ക് മനസിലാകാറുണ്ട്. അത്തരത്തിൽ സാന്ത്വനത്തിലെ സാവിത്രിയായെത്തുന്ന നടി ദിവ്യയും കുടുംബവിളക്കിലെ സിദ്ധുവാകുന്ന നടൻ കെ കെ മേനോനും മൗനരാഗം പരമ്പരയുടെ ലൊക്കേഷനിൽ എത്തിയപ്പോഴുള്ള വളരെ രസകരമായ ഒരു വിഡിയോയായാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയാണ് ഇരുവർക്കുമെന്ന് തെളിയിക്കുന്ന രീതിയിൽ രണ്ടുപേരും ഫണ്ണി ഗെയിമിൽ പങ്കാളിയാകുന്നതാണ് വിഡിയോയിൽ കാണുന്നത്.

ഇരുവരും പുഷ് അപ്പ് അടിക്കുന്നത് വിഡിയോയിൽ കാണാം. ചുറ്റുമുള്ളവർ ആഘോഷാരവങ്ങളോടെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സീരിയലിൽ അതിഗൗരവക്കാരായ ഇവർ ഇത്തരത്തിൽ ഏറെ ചിരിപ്പിക്കുന്ന ഒരു ടാസ്കിൽ പങ്കാളിയായത് തെല്ലൊന്നുമല്ല പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. എന്തായാലും ഈ പുഷ് അപ്പ് സിദ്ധുവിനും സാവിത്രിക്കുമുള്ള ഒരു ശിക്ഷയെന്നുകൂടി പറഞ്ഞുവെക്കുകയാണ് സീരിയൽ ആരാധകർ.

4/5 - (1 vote)

Comments are closed.