പൊട്ടിച്ച തേങ്ങ കേടാവാതെ എങ്ങനെ സൂക്ഷിക്കാം 😱വീടുകളിൽ ഇത് അറിയാത്ത ആരുണ്ട്

എക്കാലവും തേങ്ങ പാചകത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. ആയതിനാൽ തന്നെ തേങ്ങ ചിരകിയതും അത്പോലെ പൊട്ടിച്ച തേങ്ങയും ബാക്കി വരാറുണ്ട്. ഇതെങ്ങനെ കേടുകൂടാതെ സൂക്ഷിക്കാനാകും എന്ന് നോക്കാം. തേങ്ങ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞാല്‍ തന്നെ അതിന്റെ നിറം മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു.

എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനും തേങ്ങ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകൾ നോക്കാം. തേങ്ങ പെട്ടെന്ന് കേടുവരാതിയിരിയ്ക്കാനുള്ള ഒരു മാർഗ്ഗമാണ് തേങ്ങ ചിരട്ടയോടെ ഉപ്പു വെള്ളത്തിൽ കമിഴ്ത്തി വെയ്ക്കുന്നത്. തേങ്ങയിൽ അൽപം ഉപ്പോ വിനാഗിരിയോ പുരട്ടി വെയ്ക്കാവുന്നതാണ്. തേങ്ങ ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. തേങ്ങാ പൊട്ടിച്ചാലുടന്‍ കണ്ണുള്ള ഭാഗം (മുറി) ആദ്യം ഉപയോഗിക്കുക. കണ്ണുള്ള മുറിഭാഗമാണ് പെട്ടെന്നു കേടുവരുന്നത്.

തേങ്ങ പൊട്ടിയ്ക്കുമ്പോള്‍ അതിനു മുന്‍പ് തന്നെ ചിരട്ടയില്‍ നിന്നും അടര്‍ന്നു പോവാതിരിയ്ക്കാന്‍ പൊട്ടിയ്ക്കുന്നതിന് അല്‍പം മുന്‍പ് വെള്ളത്തില്‍ ഇട്ട് വെയ്ക്കാം. തേങ്ങ പൊട്ടിക്കുമ്പോള്‍ അതിന്റെ ചകിരഭാഗം നിലനിര്‍ത്തിക്കൊണ്ട് പൊതിക്കാന്‍ ശ്രമിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കില്‍ പോലും കൂടുതല്‍ കാലം ഫ്രഷ് ആയി നില്‍ക്കാന്‍ സഹായിക്കുന്നു. തേങ്ങ ചീത്തയാവാതിരിയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ഇത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.