Thengu krishi valam in monsoon : തെങ്ങിന് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ വരുന്ന സമയമാണ്. തെങ്ങിന് അധികം ചൂട് പറ്റില്ല. അത് കൊണ്ട് ഈ സമയങ്ങളിൽ ഇതിന് ഒരു പാട് വെള്ളം ആവശ്യമാണ്. എന്നാൽ കർഷകർക്ക് ഇത്രയും വെള്ളം നൽകാൻ ആവില്ല. വേനൽ കാലം തുടക്കത്തിൽ തന്നെ തെങ്ങിന് കല്ലുപ്പ് നൽകണം. ഒരു തെങ്ങിന് അൽപ്പം വിസ്താരത്തിൽ 2 കിലോ കല്ലുപ്പ് ഇടാം.
തെങ്ങിൻ്റെ നേരെ ചുവട്ടിൽ വീഴാതെ വിതറി ഇടണം. ഉപ്പ് ഇട്ട ഉടനെ ഉപ്പ് അലിയാൻ വേണ്ടി നനച്ച് കൊടുക്കുക. ഇങ്ങനെ ഉപ്പ് ഇട്ടത് കൊണ്ട് മച്ചിങ്ങ കൊഴിയാതിരിക്കാനും നല്ല വിളവ് ലഭിക്കാനും കാരണമാവും. മണ്ണിലെ കീടങ്ങളും വണ്ടുകളും ഒരു പരിധി വരെ കുറയാൻ കാരണം ആവും. മണ്ണിൽ ഈർപ്പം നൽകി വേരുകളിൽ തണുപ്പ് നിലനിർത്തുന്നു. ചെറിയ വേരുകൾക്ക് കരുത്തും നൽകുന്നു. ഇനി കുമ്മായം നീറ്റുകക്ക ഇടാം.
- Regular Pruning: Prune your coconut trees regularly to maintain their health and promote growth.
- Monitor Soil Health: Regularly monitor soil health and adjust fertilizer applications accordingly.
- Integrated Pest Management: Adopt integrated pest management practices to minimize chemical use and promote sustainable farming.
കുമ്മായം ഇടുന്നത് കൊണ്ട് മണ്ണിന്റെ ചൂട് കുറച്ച് ഈർപ്പം നിലനിർത്തുന്നു. വേരു തീനി പുഴുക്കളും ചെറു വണ്ടുകളുടെയും ശല്യം ഒരു പരിധി വരെ കുറക്കുവാൻ ഇത് വളരെയധികം സഹായമാണ്. തെങ്ങിൻ്റെ ഇളം വേരുകൾക്ക് വളരാൻ ഒരു സാഹചര്യം ഒരുക്കി കൊടുക്കുന്നു. മണ്ണിൻ്റെ പുളി രസം കുറച്ച് മണ്ണിനെ ജൈവ സമ്പുഷ്ടമാക്കുന്നു. ഒരു തെങ്ങിന് ഒന്നര കിലോ മതി. ഇത് തെങ്ങിൻ്റെ ചുവട്ടിൽ അല്പം വിസ്താരത്തിൽ വിതറി കൊടുക്കുക.
കല്ലുപ്പും കുമ്മായവും ഒപ്പം ഇടരുത്. കുമ്മായം ഇട്ട് ഒരു മാസം കഴിഞ്ഞ് കല്ലുപ്പ് ഇടാം. കല്ലുപ്പും കുമ്മായവും ഇട്ട് ശേഷം പച്ചില വളം ഇടാം. ഇത് തെങ്ങിന്റെ ചുവട്ടിൽ വിസ്താരത്തിൽ ഇടാം. കരിയിലയും പച്ചിലയും ഒരുമിച്ച് ആണ് ഇടുന്നത്. ഇത് ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. പച്ചില വളം ഇട്ട് ഒന്ന് വാടിയ ശേഷം മണ്ണിട്ട് മൂടുക. ഇത് പോലെ മൂന്ന് വളവും ഇട്ടാൽ തെങ്ങിന് ഒരു ക്ഷീണവും സംഭവിക്കില്ല. Thengu krishi valam in monsoon Video Credit : Nadammal Vlog