പച്ചയ്ക്കും വെള്ളയ്ക്കും ഇത്ര സൗന്ദര്യമോ… ടോഷിന്റെ പെണ്ണാകാൻ പച്ച സാരിയിൽ ടെമ്പിൾ സെറ്റ് ആഭരണങ്ങളും അണിഞ്ഞ് ചന്ദ്ര എത്തിയത് ബ്രാഹ്മിണ വധുവായി

ഏറെക്കാലമായി മിനിസ്ക്രീനിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണയും. സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഇരുവരും ഒരുമിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരുന്നത്. ഇന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ച് കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് അധികമാരും പങ്കെടുക്കാതെ ആയിരുന്നു ഇരുവരുടെയും

വിവാഹം നടത്തിയത് ഇന്റർ കാസ്റ്റ് രീതിയിലാണ് ഇവരുടെ വിവാഹം നടന്നത് എങ്കിലും ഒരു ഹിന്ദു ടച്ച് വിവാഹത്തിൽ വന്നിരുന്നു പിസ്ത ഷെയിഡിൽ കസവ് നൂൽ വർക്ക് ചെയ്ത് റാണി പിങ്ക് നിറത്തിലുള്ള ബോർഡർ വരുന്ന പട്ടുസാരിയിലും ടെമ്പിൾ സെറ്റ് ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി ബ്രാഹ്മിണ വധുവായാണ് ചന്ദ്ര വിവാഹവേദിയിൽ എത്തിയത്. വെള്ളസിൽക്ക് ഷർട്ടും മുണ്ടും ധരിച്ച് സാധാരണ കല്യാണ ചെക്കൻ ആയിട്ടായിരുന്നു ടോഷ്

എത്തിയത്. താര വിവാഹത്തിന്റെ മണ്ഡപവും വളരെ സിംപിളായി പച്ചയും വെള്ളയും ചേർന്ന് ഇലകളും പൂക്കളും വെച്ചാണ് ഒരുക്കിയിരുന്നത്. ഇരുവരും ധരിച്ച ഹാരവും വെള്ളയും റോസും നിറത്തിലുള്ള അരളി പൂവ് വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. മൊത്തത്തിൽ ഒരു പച്ചയും വെള്ളയും കോമ്പിനേഷനായിരുന്നു വിവാഹ വേദിയിൽ ഒട്ടാകെ തിളങ്ങിയിരുന്നത്. ഇരുവരെയും ഒന്നിച്ച് കാണുമ്പോൾ കൂടുതൽ ഭംഗിയായിരിക്കുന്നെന്നാണ് സഹതാരങ്ങൾ സോഷ്യൽ

മീഡിയയിൽ പോസ്റ്റ് ചെയ്യ്തത്. വളരെ സിംപിൾ ആയി നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. ടോഷും ചന്ദ്രയും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നതും ചന്ദ്രയുടെ നെറ്റിയിൽ ടോഷ് ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. മണ്ഡപത്തിൽ വെള്ള ഹാരങ്ങൾ അണിഞ്ഞ് നിൽക്കുന്ന താരങ്ങളെ ഇതിനോടകം തന്നെ ആരാധകർ നെഞ്ചിലേറ്റി കഴിഞ്ഞു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ പരമ്പരയായ സ്വന്തം സുജാതയിലെ ആദവും സൂജാതയും യഥാർത്ഥ ജീവിത്തിലും ഒന്നായി മാറിയതിന്റെ സന്തോഷത്തിലാണ് ആരാധകരും

Comments are closed.