തക്കാളി കൃഷി ഇനി എന്തെളുപ്പം!!!തൈകൾ നടുന്നത് മുതൽ പരിപാലനവും വിളവെടുപ്പും വരെ ഈസി

തക്കാളി കൃഷി ചെയ്ത് അത് വളർന്നു വരുമ്പോൾ സാധാരണയായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കിൽ കായ്ക്കുന്നില്ല എന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് തുടക്കം മുതൽ തന്നെയുള്ള പരിപാലന പരിഹാരം നൽകിയേക്കാം. എങ്ങനെയാണ് തക്കാളി കൃഷി തുടക്കം മുതൽ പരിപാലിക്കേണ്ടത് എന്നാണ് ഇന്ന് നോക്കുന്നത്.

നഴ്സറിയിൽ നിന്ന് വാങ്ങുന്നത് ആയാലും വീട്ടിൽ തന്നെ നട്ട് എടുക്കുന്നത് ആയാലും നല്ല ഗുണമേന്മയുള്ള തൈ വേണം കൃഷിക്കായി ഉപയോഗിക്കുവാൻ. അതുപോലെ തന്നെ കുറഞ്ഞത് എട്ടു മണിക്കൂറോ അതിനു മുകളിൽ നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം എപ്പോഴും തക്കാളി നട്ടുപിടിപ്പിക്കാൻ. സൂര്യപ്രകാശം നല്ല രീതിയിൽ തക്കാളിയ്ക്ക് ആവശ്യമുള്ളതു കൊണ്ട് നട്ടുവളർത്തുന്നത് അല്ലെങ്കിൽ കുളിർപ്പിച്ച ശേഷം മാറ്റി നടുന്നത് ആയിരിക്കും ഉത്തമം.

അതുപോലെ തന്നെയാണ് ജലസേചനവും തക്കാളിക്ക് മാറ്റി നിർത്താനാവാത്ത ഒന്നാണ്. തണ്ടിലും ഇലയിലും മറ്റും നന്നായി വെള്ളം എത്തുന്ന രീതിയിൽ നല്ല രീതിയിൽ ജലസേചനം തക്കാളിക്ക് ആവശ്യമാണ്. കുറഞ്ഞത് രണ്ടു നേരം അല്ലെങ്കിൽ ഏതെങ്കിലും ഒരു നേരം നല്ല രീതിയിൽ തക്കാളിക്ക് വെള്ളമൊഴിച്ചു കൊടുക്കേണ്ടതാണ്. ഓരോ ദിവസം ഇടവിട്ട് ഉള്ള ജലസേചന തക്കാളിയുടെ പരിപാലനത്തിന് ദോഷം ചെയ്യും. വളർന്നുവന്ന തക്കാളി പൂവിടുന്നില്ല എന്ന് പരിഭവം പറയുന്നവർ ഓർക്കുക തക്കാളിക്ക് വേണ്ട വിധത്തിലുള്ള പൊട്ടാസ്യം കിട്ടാത്തതാണ് ഇതിന് കാരണം. അതിനായി പൊട്ടാസ്യം നമുക്ക് നൽകാവുന്നതാണ്.

വീട്ടിൽ സുലഭമായി കണ്ടുവരുന്ന ചാരം ഇതിനായി ഉപയോഗിക്കാവുന്ന ഒന്നാണ്. ചിലർ ചാരം ഉപയോഗിക്കുമ്പോൾ ചെടിക്ക് ചൂട് കൂടുന്നു എന്നും വാടിപ്പോകുന്നു എന്നുമുള്ള നെഗറ്റീവ് ഉള്ള കമൻറുകൾ പറയാറുണ്ടെങ്കിലും ഇങ്ങനെ ചെയ്താൽ ചാരവും ഫലപ്രദമായി ഉപയോഗിക്കാം. ഒരു ചെറിയ കപ്പ് നിറയെ ചാരം ഒരു ബക്കറ്റ് വെള്ളത്തിൽ എടുത്ത് കലക്കിയ ശേഷം ഒരു ചെടിക്ക് ഒരു കപ്പ് എന്ന അളവിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ

Rate this post

Comments are closed.