ട്രെയിനിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമുള്ള ആ മനോഹര നിമിഷത്തെ കുറിച്ച് നടി ദുർഗ കൃഷ്ണ.!!

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ദുര്‍ഗ്ഗ കൃഷ്ണ. വിമാനം എന്ന ഒറ്റ ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ട് മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് ദുർഗ്ഗ കൃഷ്ണ. പിന്നീട് പ്രേതം, കണ്‍ഫഷന്‍ ഓഫ് കുക്കൂസ്, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമാ രംഗത്തു തന്നെ പ്രവർത്തിക്കുന്ന നിർമ്മാതാവായ അർജ്ജുൻ രവീന്ദ്രനാണ് താരത്തെ വിവാഹം കഴിച്ചത്.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ നേരത്തെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആദ്യമായി പ്രണയം തുറന്നുപറഞ്ഞ നിമിഷത്തിലെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി ദുർഗ കൃഷ്ണ. അര്‍ജുന്‍ തന്നെ പ്രൊപ്പോസ് ചെയ്‍തതിന്‍റെ ഓര്‍മ്മയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഒരുമിച്ചുള്ള ഒരു ട്രെയിന്‍ യാത്രയില്‍ നിന്നുള്ള സെൽഫി ചിത്രമാണ് ഇത്. കവിളില്‍ ഉമ്മ വെച്ച് ഐലവ് യൂ എന്ന് അർജുൻ പറയുകയായിരുന്നു എന്നാണ് താരം പറയുന്നത്. ‘The photo right after the kiss in the train and the proposal. #TheTrainSelfie – See how blushed I was. The first selfie together’ എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

Comments are closed.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications