2400 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച കിടിലൻ വീട്!!! ലക്ഷങ്ങൾ സ്വപ്നം കണ്ട വീട് ഇതാണ്

2400 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചെ ടുക്കാൻ കഴിയുന്ന വളരെ മനോഹരമായ
ഒരു വീടിന്റെ പ്ലാൻ ആണിത്. വീടിന്റെ ടോട്ടൽ കോസ്റ്റ് വരുന്നത് ഏകദേശം 85 ലക്ഷം രൂപയാണ്. നാലു ബെഡ്റൂം ഹാൾ കിച്ചൺ എന്നിവയാണ് ഈ വീടിന്റെ മെയിൻ പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്നത്. മനോഹരമായി ഇന്റീരിയർ ചെയ്തിരിക്കുന്നു. സിറ്റൗട്ട് ചെറുതാണെങ്കിലും അത് മനോഹരമായിരിക്കുന്നു. വാതിൽ തുറന്ന് അകത്തു കയറുമ്പോൾ ആദ്യം കാണുന്നത് വിശാലമായ ഒരു ലിവിങ് ഏരിയയാണ്. ഇവിടെ തന്നെയാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്.

വീടിനുള്ളിൽ കൊടുത്തിരിക്കുന്നത് ഒരു വുഡൺ ഫിനിഷിംഗ് ആണ്. ലിവിങ് ഏരിയയിൽ തന്നെ ഏഴു പേർക്ക് ഇരിക്കാൻ കഴിയുന്ന സോഫ അറേഞ്ച് ചെയ്തിരിക്കുന്നു.കൂടാതെ ഒരു ടീപോയും. വീടിന്റെ സീലിംഗ് ചെയ്തിരിക്കുന്നത് കാണാൻ അതിമനോഹരമാണ് എൽഇഡി ട്രിപ്പ് ലൈറ്റുകൾ കൊണ്ടാണ് സീലിംഗ് ചെയ്തിരിക്കുന്നത്. ചെറിയൊരു പാർട്ടീഷൻ കൊടുത്തുകൊണ്ട് പൂജാ റൂമും അറേഞ്ച് ചെയ്തിട്ടുണ്ട്. പിന്നീടുള്ള ഒരു ഡൈനിങ് ഏരിയയാണ് ഇവിടെ ഒരു സോഫയും മൂന്ന് ചെയറും കൊണ്ടുള്ള ഡൈനിങ് ടേബിൾ ആണ് സെറ്റ് ചെയ്തിട്ടുള്ളത്.

കൂടാതെ ഡൈനിങ് ഏരിയയിൽ രണ്ട് നാച്ചുറൽ പ്ലാന്റുകളും ഒരു സോഫയും കൂടി വെച്ചിരിക്കുന്നു. താഴെ രണ്ട് ബെഡ്റൂമുകളും മുകളിൽ രണ്ട് ബെഡ്റൂമുകളും ആണ് അറേഞ്ച് ചെയ്തിട്ടുള്ളത് ഇത് നാലും അറ്റാച്ച്ഡ് ബാത്റൂം വരുന്നത് ആണ്. ആവശ്യമായ കബോർഡുകളും മറ്റും ബെഡ്റൂമുകളിൽ മനോഹരമായി തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ പിന്നീടുള്ളത് ഒരു കോമൺ ബാത്റൂം ആണ്. മുകളിലേക്കുള്ള സ്റ്റയറിനു താഴെയുള്ള സ്ഥലം വളരെ ഉപയോഗപ്രദമായ രീതിയിൽ തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. ഒരു സ്റ്റോറേജ് ഏരിയയും പേബ്ബിൾ വർക്കോട് കൂടിയ ഒരു ചെറിയ കോട്ടും കൊടുത്തിരിക്കുന്നു. ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ചെറിയൊരു വാഷ് യൂണിറ്റ് കൊടുത്തിരിക്കുന്നു.

ഓപ്പൺ കിച്ചൺ ആണ് വീടിനുള്ളത്. ഇവിടെ ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ പോലെ അറേഞ്ച് ചെയ്തിട്ടുണ്ട്. കൂടാതെ വർക്ക് ഏരിയയും കൊടുത്തിരിക്കുന്നു. മോഡുലാർ കിച്ചൺ ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഫസ്റ്റ്ഫ്ലോറിൽ ഒരു ഓപ്പൺ ടെറസ് കൊടുത്തിട്ടുണ്ട്.ഇത് യൂട്ടിലിറ്റി ഏരിയ കൂടിയാണ്.ഇവിടെ നിന്നും മുകളിലേക്ക് ഒരു സ്റ്റെയർ കൊടുത്തിരിക്കുന്നു അവിടെയാണ് വാട്ടർ ടാങ്ക് അറേഞ്ച് ചെയ്തിരിക്കുന്നത്. വീടിന് ഏറ്റവും സുന്ദരമാക്കുന്നത് വീടിന്റെ ബാൽക്കണി തന്നെയാണ് ഇവിടെ നിന്ന് നോക്കുമ്പോൾ പുറത്തേക്കുള്ള കാഴ്ച ആകർഷണീയമാണ്.

Rate this post

Comments are closed.