സാധാരണക്കാരന്റെ വീട് ഇതാണ്!! എട്ട് സെന്റിൽ ത്രീ ബെഡ് റൂം വീട്!ചിലവ് കുറഞ്ഞ അടിപൊളി വീട്

ഒരു സാധാരണക്കാരൻ ഏറ്റവും കൂടുതൽ ആഗ്രെഹിക്കുന്ന ഒന്നാണ് 3bhk വീട്. ചുരുങ്ങിയ ചിലവിൽ തന്നെ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയ്ക്ക് ജീവിക്കാൻ കഴിയുന്ന ഒരു വീടിനെ കുറിച്ചാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. 1400 ചതുരശ്ര അടിയിൽ മൂന്ന് ബെഡ്‌റൂം, അറ്റാച്ഡ് ബാത്രൂം എന്നിവ അടങ്ങിയ അടിപൊളി വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. കറുപ്പും വെള്ള നിറത്തിലും അടിപൊളിയായിട്ടാണ് വീടിന്റെ ഗേറ്റും ചുമരും പണിതിരിക്കുന്നത്.

ഈ വീടിന്റെ എടുത്തു പറയേണ്ട ഒന്നാണ് കാർ പോർച്ച്. അത്യാവശ്യം വലിയയൊരു വാഹനം നിർത്തിടാൻ കഴിയുന്ന കാർ പോർച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പിന്നീട് ഓപ്പൺ സിറ്റ് ഔട്ടാണ് വീടിന്റെ മറ്റൊരു പ്രേത്യേകത. വീടിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ മുന്നിലുള്ള വാതിൽ തന്നെ പ്ലാവിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കയറുമ്പോൾ തന്നെ ലിവിങ് റൂമിലേക്കാണ് കടക്കുന്നത്. ഉടമസ്ഥർക്ക് വീട് വിൽക്കാനായതു കൊണ്ട് ഇന്റീരിയർ വർക്ക്‌ ചെയ്തിട്ടില്ല. പടികളുടെ താഴെ തന്നെ ചെറിയ വാഷ്ബേസും അതുപോലെ തന്നെ 3*3 അളവിലുള്ള ഒരു ചെറിയ ഡൈനിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. അടുക്കളയാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത. നല്ല ക്വാലിറ്റിയിലാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്.

അടുക്കളയുടെ അടുത്ത് തന്നെയാണ് വർക്ക് ഏരിയ നൽകിരിക്കുന്നത്. മൂന്ന് കിടപ്പ് മുറിയും മൂന്ന് അറ്റാച്ഡ് ബാത്രൂമാണ് ഈ വീട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ മുറികൾ തന്നെയാണ് കാണാൻ സാധിക്കുന്നത്. അതുമാത്രമല്ല മുറികൾക്ക് ഇണങ്ങിയ പെയിന്റിംഗാണ് നൽകിരിക്കുന്നത്. ആദ്യ ഫ്ലോറിൽ ചെറിയ ഇടമായിട്ടാണ് നൽകിരിക്കുന്നത്. ചെറിയ ഒരു റൂം, ബാത്രൂ, ആരെയും ആകർഷിക്കുന്ന ബാൽക്കണിയുമാണ് ഈ വീട്ടിലെ മറ്റൊരു സവിശേഷത. കുറഞ്ഞ വിലയിലാണ് ഈ വീടിന്റെ ഉടമസ്ഥൻ വിൽക്കാൻ വെച്ചിരിക്കുന്നത് .