അങ്ങോട്ടു മാറി നിന്നാൽ ഇതിലും നന്നായി ഞാൻ കളിക്കാം;സോഷ്യൽ മീഡിയയിൽ വെെറലായി പാറുകുട്ടിയുടെ ഡാൻസ്

ഫ്ലവെെഴ്സിലെ ഉപ്പും മുളകും പരമ്പരയിലൂടെ ജന ശ്രദ്ധ നേടിയ താരങ്ങളാണ് ഋഷിയും​ ശിവാനിയും ബേബി അമേയയുമെല്ലാം. കഴിഞ്ഞ അഞ്ചുവർഷമായി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഇവർ മുടിയനും ശിവയും പാറുക്കുട്ടിയുമൊക്കെയായാണ് ജീവിക്കുന്നത്. സീരിയൽ അവസാനിച്ചിട്ടും ഇന്നും ഇവർക്കുള്ള ആരാധകർക്ക് കുറവ് വന്നിട്ടില്ലന്ന് പറയുന്നതാകും സത്യം. ജനിച്ച് മൂന്ന് മാസം മുതൽ സിരിയലിലെത്തിയ പാറുക്കുട്ടിയാണ് ആരാധകരുടെ ശ്രദ്ധ കേന്ദ്രം.

അഭിനയത്തിനൊപ്പം തന്നെ ഡാൻസിങ്ങ് രം​ഗത്തും മോഡലിങ്ങ് രം​ഗത്തും സജീവമാണ് മുടിയൻ. മുടിയനു കൂട്ടായി ഡാൻസിങ്ങ് വീഡിയോകളിലൊക്കെ ശിവയുമുണ്ടാകാറുണ്ട്. അത്തരത്തിൽ ഡാൻസർ കൂടിയായ ഋഷി പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുന്നത്. ചേട്ടനും ചേച്ചിയ്ക്കുമൊപ്പം ഡാൻസ് കളിക്കുന്ന പാറുക്കുട്ടിയാണ് ഇത്തവണത്തെ താരം. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്യ്തിരിക്കുന്ന വീഡിയോയിൽ ഋഷിയും

ശിവാനിയും ഒന്നിച്ച് ഡാൻസ് ചെയ്യുമ്പോൾ അതിനോപ്പം തന്നെ നടുക്ക് നിന്ന് ഡാൻസ് കളിക്കുന്ന പാറുക്കുട്ടിയെ ആണ് വീഡിയോയിൽ കാണാനാവുക. ലൗ നവതി എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വെെറലായി കഴിഞ്ഞു. ഇത് കമന്റുകളിൽ നിന്ന് തന്നെ വ്യക്തമാകും. വീഡിയോയ്ക്ക് താഴെ ആ നടുക്ക് നിൽക്കുന്ന സാധനത്തെ ഇങ്ങ് തന്നെക്കാമോ ചക്കരേ മുത്തെ എന്ന് പറഞ്ഞാണ് ഒരു ആരാധകന്റെ

കമന്റ്. മുടിയൻ ചേട്ടന്റെ കണ്ടംപറി ഡാൻസിനൊപ്പം തന്നെ പിടിച്ചുനിൽക്കാൻ ശിവയ്ക്ക് സാധിക്കുന്നുണ്ട്. മൂന്ന് പേരും പൊളിച്ചടുക്കിയാണ് വീഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്ക് വെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടന്ന് തന്നെ ആരാധകരെറ്റെടുക്കാറുണ്ട്. അഭിനയത്തിനൊപ്പം തന്നെ ഡാൻസും പാഷനായി കൊണ്ടു നടക്കുന്ന ഋഷിയുടെ ഡാൻസ് വീഡിയോകളെല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

Comments are closed.